
മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 25ന് സമാപിച്ച ആഴ്‌ചയിൽ 142.5 കോടി ഡോളർ ഇടിഞ്ഞ് 63,152.7 കോടി ഡോളറിലെത്തി. വിദേശ കറൻസി ആസ്‌തി 222.8 കോടി ഡോളർ താഴ്‌ന്ന് 56,483.2 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 95.8 കോടി ഡോളർ വർദ്ധിച്ച് 4,246.7 കോടി ഡോളറായിട്ടുണ്ട്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്.