kk

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കഴുത്ത് ഞെരിച്ച് കാമുകൻ കൊന്ന സംഭവത്തിന് പിന്നിൽ ഇരുവരും തമ്മിലുണ്ടായ തർക്കമെന്ന് പ്രാഥമിക നിഗമനം,. സ്ഥലംമാറ്റപ്പെട്ട് തമിഴ് നാട്ടിലേക്ക് പോകുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.

വിവാ​ഹി​ത​നും​ ​ര​ണ്ടു​ ​കു​ട്ടി​ക​ളു​ടെ​ ​പി​താ​വു​മാ​യ​ ​യു​വാ​വ് ​അ​ക്കാ​ര്യം​ ​മ​റ​ച്ചു​വ​ച്ച് ​പ്ര​ണ​യി​ച്ച് ​താ​ലി​ ​ചാ​ർ​ത്തി​യ​ ​ഗായത്രിയെ ​ ​ ​ഷാ​ൾ​കൊ​ണ്ട് ​ക​ഴു​ത്ത് ​ഞെ​രി​ച്ച് ​കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു,​ .മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

കാട്ടാക്കട വീരണകാവ് ​പു​തി​യ​പാ​ലം​ ​മു​റു​ക്ക​ര​ ​വീ​ട്ടി​ൽ​ ​ഗാ​യ​ത്രി​യാ​ണ് ​(25​)​​​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​കൊ​ല്ലം​ ​പ​ര​വൂ​ർ​ ​നെ​ടു​ങ്ങോ​ലം​ ​മു​ത​ല​ക്കു​ള​ത്ത് ​കെ.​എ​സ് ​ഭ​വ​നി​ൽ​ ​പ്ര​വീ​ൺ​ ​(35​)​​​ ​പൊ​ലീ​സി​ൽ​ ​കീ​ഴ​ട​ങ്ങി.​ ​

നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.