
മോസ്‌കോ: യുക്രെയിൻ പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ഡേർട്ടി ബോംബ് (ആണവായുധം) നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ.അടച്ചുപൂട്ടിയ ചെർണോബിൽ ആണവനിലയത്തിലാണ് ആണവായുധങ്ങൾ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും റിപ്പോർട്ടിലില്ല.
എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് 1994ൽ ആണവായുധങ്ങൾ ഉപേക്ഷിച്ച തങ്ങൾക്ക് ആണവായുധ രാജ്യങ്ങളുടെ ക്ലബ്ബിൽ വീണ്ടും ചേരാൻ പദ്ധതിയില്ലെന്ന് യുക്രെയിൻ സർക്കാർ അറിയിച്ചു.