visa

മോസ്കോ : യുക്രെയിനിലെ സൈനിക നടപടിയെ തുടർന്നുള്ള ഉപരോധത്തിന്റെ ഭാഗമായി ബാങ്കിംഗ് സേവനദാതാക്കളായ വിസയും മാസ്റ്റർ കാർഡും തങ്ങളുടെ പ്രവർത്തനം റഷ്യയിൽ താത്‌കാലികമായി നിറുത്തി വച്ചിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കുകയാണ് റഷ്യൻ ബാങ്കുകൾ. റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുടെ യൂണിയൻ പേ സിസ്റ്റം ഉപയോഗിച്ച് കാർഡുകൾ നൽകാനാണ് ബാങ്കുകൾ പദ്ധതി തയ്യാറാക്കു്നത്. പദ്ധതിയിട്ടതായി റഷ്യൻ ബാങ്കുകൾ പറഞ്ഞു. എസ്ബർ ബാങ്ക്,​ ആൽഫാ ബാങ്ക് എന്നിവയാണ് യൂണിയൻ പേ കാർഡുകൾ പുറത്തിറക്കാൻ തീരുമാനിച്ചത്.

ചൈനയുടെ ദേശീയ പേയ്‌മെന്റ് സംവിധാനമായ യൂണിയൻ പേയിൽ കാർഡുകൾ പുറതതിറക്കാനുള്ള ശ്രമത്തിലാണെന്ന് ഇരുബാങ്കുകളും അറിയിച്ചതായി റഷ്യൻ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. .

ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് റഷ്യയിലെ മുൻനിര ബാങ്കുകളായ റോസ്ബാങ്ക്, ടിങ്കോഫ് ബാങ്ക്, ക്രെഡിറ്റ് ബാങ്ക് ഓഫ് മോസ്കോ (എം.കെ.ബി) എന്നിവയും യൂണിയൻ പേ കാർഡുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. .

വിസയും മാസ്റ്റർകാർഡും റഷ്യയിലെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിറുത്തി വയ്ക്കുന്നതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. യു. എസ് പ്രസിഡന്റ് ജോ ബൈഡൻ വിസയുടെയും മാസ്റ്റ ർകാർഡിന്റെയും തീരുമാനം സ്വാഗതം ചെയ്തിരുന്നു.