തിരുവനന്തപുരം: ആധാരമെഴുത്ത് അസോസിയേഷൻ 9ന് നടത്തുന്ന സമരത്തിൽ നിന്ന് ആധാരമെഴുത്ത് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവർ വിട്ടുനിൽക്കണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ പ്രസിഡന്റ് ആനയറ ആർ.കെ. ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും അഭ്യർത്ഥിച്ചു.
ആധാരമെഴുത്ത് തൊഴിലാളികൾക്ക് ഹാനികരമായ ഒരു നിലപാടും സ്വീകരിക്കാത്ത എൽ.ഡി.എഫ് സർക്കാരിനെതിരായ സമരം അനുചിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആധാരമെഴുത്ത് തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കാട്ടാക്കട എസ്. വിനോദ് ചിത്ത് അദ്ധ്യക്ഷനായി. ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ, മറ്റ് ഭാരവാഹികളായ മണികണ്ഠൻ മാത്തൂർ, കാടാംകോട് എം. അംബികാദേവി, സുനിൽകുമാർ പെരുവെമ്പ്, കൃഷ്ണപുരം അനിൽകുമാർ, നേമം എ വി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.