kk

തിരുവനന്തപുരം: സംശുദ്ധമായ പൊതുജീവിതത്തിനുടമയും രാഷ്‌ട്രീയ ,​ ആദ്ധ്യാത്‌മിക മേഖലകളിൽ നാടിന് മികച്ച സംഭാവനകൾ നൽകിയ നേതാവുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അനുശോചിച്ചു.

സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന് പ്രതിബദ്ധത പുലർത്തുമ്പോഴും മറ്റുള്ളവരെ ശത്രുവായി കാണാതെ അവരോട് സ്നേഹവും മതിപ്പും ആദരവും കാട്ടിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് ശ്രീധരൻ പിള്ള അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായി അടുപ്പം പുലർത്തിയിരുന്ന ഹൈദരാലി ശിഹാബ് തങ്ങളുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും നാടിനും പ്രസ്ഥാനത്തിനും സൃഷ്ടിച്ച നഷ്ടം അപരിഹാര്യമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.