
പൂനെ:യുക്രെയിനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തിൽ ഇന്ത്യയ്ക്ക് വർദ്ധിച്ച് വരുന്ന സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ കൈകാര്യം ചെയ്തതുപോലെ തന്നെ ഓപ്പറേഷൻ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വലിയ രാജ്യങ്ങൾ പോലും പൗരൻമാരെ ഒഴിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോൾ നമ്മുടെ രാജ്യത്തിന് ഇത് സാധിച്ചത് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.