
കീവ് : വെടി നിറുത്തൽ പ്രഖ്യാപിച്ച മരിയോപോളിൽ റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തുകയാമെന്ന് യുക്രെയിൻ. ഇതോടെ യുക്രൈനിലെ മരിയോപോളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ നിറുത്തിവച്ചതായി റിപ്പോർട്ട്. കഴിഞ്ഞദിവസവും സമാനമായ സാഹചര്യമുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ സേന ആക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
മരിയുപോള്‍ ഉള്‍പ്പെടെ പതിനാറിടത്ത് റഷ്യ ആക്രമണം തുടരുകയാണ്. അതേസമയം ആക്രമണം തുടരുന്നത് യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനായിരുന്നു റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണവുമായി യുക്രെയിന്‍ രംഗത്തെത്തിയത്.
അതിമിടെ സപ്രോഷ്യ ആണവനിലയം ആക്രമിച്ചത് റഷ്യയല്ലെന്നും യുക്രെയിന്‍ തന്നെയാണെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രെയിന്‍ പോരാട്ടം നിര്‍ത്തണമെന്നും പുടിന്‍ ആവര്‍ത്തിച്ചു