
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ ദേവുമായുള്ള വിവാഹ നിശ്ചയം ഇന്നായിരുന്നു നടന്നത്. തിരുവനന്തപുരത്തെ . എ.കെ.ജി സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകൾ. ഇതിന്. പിന്നാലെ ചടങ്ങിന്റെ ചിത്രവുമായി ആര്യാ രാജേന്ദ്രന്‍ ഫേസ്‌ബുക്കിൽ കുറിപ്പു പങ്കുവെച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ വരികള്‍ ചേര്‍ത്താണ് വിവാഹ നിശ്ചയ ചിത്രം ആര്യ പങ്കുവച്ചിരിക്കുന്നത്. 'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.' മേയര്‍ കുറിച്ചു.
സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും മന്ത്രി വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എം.എല്‍.എ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവര്‍ക്കും ചുമതലകളുണ്ട്. അത് ഞങ്ങള്‍ നിര്‍വഹിക്കും. അതില്‍ വിവാഹം പ്രത്യേകമായ പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി
.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍ദേവ്. ആര്യാ രാജേന്ദ്രന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.