
ന്യൂഡൽഹി: മത-സാമൂഹിക രംഗത്ത് സഹിഷ്ണുതയും സൗഹാർദ്ദവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എ.ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഒരു സമുദായത്തിന്റെ മാത്രം നഷ്ടമല്ല, കേരളത്തിന്റെ മുഴുവൻ നഷ്ടമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു.
മഹാനായ മനുഷ്യസ്നേഹി
സൗമ്യവും സ്വാഭാവികവുമായ പെരുമാറ്റമാണ് ഹൈദരലി ശിഹാബ് തങ്ങളുടേത്. പദവികളുടെ ഔന്നത്യം പ്രകടിപ്പിക്കപ്പെടുന്നത് എളിമയിലൂടെയും വിനയത്തിലൂടെയുമാണ്. ഒരു സമൂഹത്തിന്റെ മുഴുവൻ ആദരണീയനായ പ്രതിനിധിയായിരുന്നിട്ടും സൗമ്യത പെരുമാറ്റത്തിൽ കാത്തുസൂക്ഷിച്ചു. ഒരിക്കലും അസഹിഷ്ണുതയോ പരിഭവമോ പ്രകടിപ്പിച്ചിരുന്നില്ല. നമുക്ക് നഷ്ടപ്പെട്ടത് മഹാനായ ഒരു മനുഷ്യസ്നേഹിയെയാണ്.
ഫർഹാൻ യാസിൻ,
റീജണൽ ഡയറക്ടർ, ആസ്റ്റർ മിംസ് ഒമാൻ, കേരള