kk

പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും ഒന്നിക്കുന്ന ഓതിരം കടകത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും,​ ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് നിർവഹിക്കുന്നത്. ചിത്രം ഉടനെ തുടങ്ങുമെന്ന് സൗബിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ബാംഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച പറവ 2017ൽ ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നായിരുന്നു. മമ്മൂട്ടി നായകനായ ഭീഷ്‌മപർവ്വം ആണ് സൗബിന്റെ പുതുതായി റിലീസ് ചെയ്‌ത ചിത്രം,​ ഹേ സിനാമികയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.