
താരങ്ങൾ നടത്തുന്ന യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ നടി പ്രിയാവാര്യർ പങ്കുവച്ചതും ഇപ്പോൾ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. താരം സുഹൃത്തുക്കൾക്കൊപ്പം ശ്രീലങ്കയിലേക്ക് നടത്തിയ യാത്രയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
കടലിൽ നീന്തിക്കുളിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിച്ച് രസിക്കുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഹസികത ഇഷ്‌ടപ്പെടുന്ന പ്രിയ ബനാന ബോട്ടിംഗും സ്‌കൂബ ഡൈവിംഗും നടത്തുന്നുണ്ട്. പുതുവർഷം ആഘോഷിക്കാനായിരുന്നു പ്രിയ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ശ്രീലങ്കയിലെത്തിയത്.
ഈ വർഷം ആദ്യം തന്നെ അതിന്റെ ചില ചിത്രങ്ങളും ഊഞ്ഞാലിൽ ആടുന്ന വീഡിയോയും പോസ്റ്റ് ചെയ്‌തിരുന്നുവെങ്കിലും സാഹസികമായ വീഡിയോകളെല്ലാം ഇപ്പോഴാണ് പുറത്തു വിട്ടിരിക്കുന്നത്. ആരാധകരെല്ലാം താരത്തിന്റെ വീഡിയോയ്‌ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്.