sreelekshmi-rahul-

കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ നാല് ഈ മാസം ആരംഭിക്കും. ഷോയുടെ പ്രഖ്യാപനം ചാനൽ നടത്തിയതോടെ മോഹൻലാൽ ഉണ്ടാകുമോ എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം അതോടൊപ്പം പുതിയ സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നതും ചർച്ചാ വിഷയമായി. പ്രമോ വീഡിയോ പുറത്തിറങ്ങിയതോടെ മോഹൻലാൽ ഷോയിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബിഗ് ബോസ് ഹൗസിൽ എത്തുന്ന താരങ്ങൾ ആരൊക്കെയെന്നറിയാനാണ്. ഈ വർഷം ബിഗ് ബോസ് ഹൗസിൽ എത്തിയേക്കാൻ സാദ്ധ്യതയുള്ള പത്ത് മത്സരാർത്ഥികളെ പറ്റി അറിയാം.

pala-saji

1. പാലാ സജി

മുൻ പൊലീസ് ഓഫീസറും സമൂഹ മാദ്ധ്യമങ്ങളിൽ ധാരാളം ആരാധകരുമുള്ള താരമാണ് പാലാ സജി. തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി മാറിയിരിക്കുകയാണ് അദ്ദേഹം.

jiya-irani

2. ജിയാ ഇറാനി

കഴിഞ്ഞ ബിഗ് ബോസ് സീസൺ മുതൽ പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ചാ വിഷയമായിരുന്ന വ്യക്തിയാണ് ജിയാ ഇറാനി. മുൻ സീസണിലെ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയ്ക്കൊപ്പം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു ജിയായുടേത്.

santhosh-pandit

3. സന്തോഷ് പണ്ഡിറ്റ്

ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളിസൊരാളാണ് സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് പബ്ലിസിറ്റിയോടെയാണ് അദ്ദേഹം തന്രെ കരിയർ ആരംഭിച്ചതെങ്കിലും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. മറ്റൊരു റിയാലിറ്റി ഷോയായ മലയാളി ഹൗസിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

vava-suresh

4.വാവ സുരേഷ്

പാമ്പുകടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിഗ് ബോസ് ഹൗസിൽ വാവ സുരേഷിന്റെ സാന്നിദ്ധ്യം വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കും എന്നതുകൊണ്ട് പുതിയ സീസണിൽ അദ്ദഹം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

rahul-eeswar

5. രാഹുൽ ഈശ്വർ

ഇത്തവണ ബിഗ് ബോസിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ. പ്രകോപനപരമായ പ്രസ്താവനകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് രാഹുൽ. കൂടാതെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു അദ്ദേഹം.

sreelekshmi-arackal

6. ശ്രീലക്ഷ്മി അറയ്ക്കൽ

ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാവുന്ന മറ്റൊരാളാണ് ശ്രീലക്ഷ്മി അറയ്ക്കൽ. സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകയായ ശ്രീലക്ഷ്മി ജനുവരി അവസാനം മുതൽ സോഷ്യൽ മീഡിയയിൽ സജീവമല്ല, ഇത് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായുള്ല തയ്യാറെടുപ്പാണെന്നാണ് പലരും വിശ്വസിക്കുന്നത്.

thankachan-vithura

7. തങ്കച്ചൻ വിതുര

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ജനപ്രിയനായ വ്യക്തിത്വമാണ് തങ്കച്ചൻ വിതുര. കഴിഞ്ഞ വർഷം ബിഗ് ബോസ് ഹൗസിൽ വന്നത് നോബി ആയിരുന്നു, ഇത്തവണ തങ്കച്ചൻ വിതുര ആയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

lekshmi-priya

8.ലക്ഷ്മി പ്രിയ

കഥ തുടരുന്നു, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി പ്രിയ. ഈ വർഷത്തെ ബിഗ് ബോസിൽ എത്തിയേക്കാവുന്ന മറ്റൊരു താരമാണ് ലക്ഷ്മി പ്രിയ.

rajesh-hebbar

9. രാജേഷ് ഹെബ്ബാർ

പ്രശസ്ത ടെലിവിഷൻ, ചലച്ചിത്ര നടനായ രാജേഷ് ഹെബ്ബാറാണ് ബിഗ് ബോസ് മലയാളം സീസൺ നാലിൽ എത്തിയേക്കാവുന്ന മറ്റൊരു മത്സരാർത്ഥി. താരത്തിന് നിരവധി ആരാധകരാണുള്ളത്.

aparna-and-jeeva

10. അപർണയും ജീവയും

ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളാണ് അപർണയും ജീവയും. ടെലിവിഷൻ അവതാരകരായ ഇരുവരും ആറ് വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.