
വാഷിംഗ്ടൺ: റഷ്യൻ ആക്രമണത്തിൽ പ്രസിഡന്റ് സെലൻസ്‌കി കൊല്ലപ്പെട്ടാൽ സർക്കാരിന്റെ തുടർച്ചക്കായി യുക്രെയിനിന് പദ്ധതികൾ ഉണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ. കഴിഞ്ഞ ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണം റഷ്യ ഇപ്പോഴും തുടരുകയും യുക്രെയിൻ പ്രതിരോധം തുടരുകയും ചെയ്യുകയാണ്.
തന്നെ വധിക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നതായി സെലൻസ്‌കി പല തവണ ആവർത്തിച്ചിരുന്നു. നൂറുകണക്കിന് റഷ്യൻ കൂലിപ്പടയാളികൾ സെലൻസ്കിയെ വധിക്കുന്നതിനായി കീവിൽ പ്രവർത്തിക്കുകയാണെന്നും യുക്രെയിൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി ബ്ളിങ്കന്റെ വെളിപ്പെടുത്തൽ. റഷ്യൻ ആക്രമണത്തിൽ യുക്രെയിൻ സർക്കാരിന്റെ പ്രതിരോധം എടുത്തുപറയേണ്ടതാണെന്നും സർക്കാരിന്റെ തുടർച്ചക്കായുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി പറഞ്ഞതായും ബ്ളിങ്കൻ വ്യക്തമാക്കി.
NEWS: @SecBlinken says Ukraine has “plans in place” for continuity of government in the event President Volodymyr Zelensky is killed during Russia’s invasion.
— Face The Nation (@FaceTheNation) March 6, 2022
Tune in at 10:30a E.T. to watch @margbrennan’s full interview. pic.twitter.com/HV3QVAFuNP
പ്രസിഡന്റ് സെലൻസ്‌കിയെ വധിക്കാനുള്ള ശ്രമങ്ങൾ മൂന്ന് തവണ നടന്നിരുന്നതായും അവ പരാജയപ്പെടുത്തിയെന്നും യുക്രെയിൻ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെക്കുറിച്ച് റഷ്യയുടെ പ്രധാന സുരക്ഷാ ഏജൻസിയായ എഫ് എസ് ബി മുന്നറിയിപ്പ് നൽകിയിരുന്നതായും യുക്രെയിൻ അധികൃതർ വ്യക്തമാക്കി.