
ശ്രീകൃഷ്‌ണ ഭഗവാന്റെ ചിത്രങ്ങളിൽ കാണുന്ന പശുക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൈന്ദവ വിശ്വാസ പ്രകാരം, വൃന്ദാവനത്തിൽ കൃഷ്ണൻ ലീലകൾ ആടുമ്പോൾ കൂട്ടിനുണ്ടായിരുന്ന പൈക്കളെ കുറിച്ചുള്ള വായ്‌മൊഴികൾ നിരവധിയാണ്. ദ്വാപരയുഗത്തിൽ ധാരാളമായി ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ആ വിശേഷ ജനുസ് കേരളത്തിലുണ്ട്. പത്തനംതിട്ട എഴുമറ്റൂരിൽ അമൃതധാര എന്ന ഗോശാല നടത്തുന്ന അജയകുമാറിന്റെ പക്കലാണ് തഞ്ചാവൂർ കൃഷ്‌ണ എന്ന കൃഷ്‌ണന്റെ ഗോക്കളുള്ളത്. തൂവെള്ള നിറമാണ് തഞ്ചാവൂർ കൃഷ്‌ണയുടെ പ്രത്യേകത. പശുക്കളിൽ വെളുത്ത കുളമ്പ് ഇവയക്ക് മാത്രമാണുള്ളത്.
പ്രവാസി വ്യവസായി കൂടിയായിരുന്ന അജയകുമാറിന് ഗോശാല എന്നത് കേവലം ബിസിനസ് അല്ല. ഇന്ത്യയുടെതായ തനത് ജനുസകളെ സംരക്ഷിച്ച് പരിപാലിച്ച് കൊണ്ടുവരാൻ എത്ര കാശു മുടക്കാനും അദ്ദേഹം തയ്യാറാണ്.