
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാവും, കർമമണ്ഡലം മെച്ചപ്പെടും, നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ എതിർപ്പുകൾ കുറയും, ബിസിനസുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ ചെലവുകൾ ഉണ്ടാവും,മക്കളെ കൊണ്ടുള്ള ആധി കുറയും.
ഭരണി: വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും, പുതിയ തൊഴിലിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഫലം കണ്ടു തുടങ്ങും, സ്ത്രീകൾക്ക് കർമ്മമണ്ഡലത്തിൽ അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാകും, വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ അംഗീകരിക്കപ്പെടും, വിവാദ വിഷയങ്ങളിൽ വിജയം പ്രതീക്ഷിക്കാം
കാര്‍ത്തിക: തൊഴിൽ ഗുണദോഷ സമ്മിശ്രമായിരിക്കും, സഹോദരങ്ങളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ സൂക്ഷ്മതയോടെ നിർവഹിക്കണം, സൽകർമങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും, ആലോചനയില്ലാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം യാത്ര ചെയ്യുക.
രോഹിണി: ദീർഘകാലമായുള്ള അദ്ധ്വാനങ്ങൾക്ക് ഫലം കണ്ടു തുടങ്ങും, തൊഴിൽ രംഗത്ത് അഗ്നിഭയം ഉണ്ടാകാനിടയുണ്ട്,ചെലവുകൾ വർദ്ധിക്കും, ദാമ്പത്യ രംഗത്തെ പ്രശ്നങ്ങൾ രൂക്ഷമാകും സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ, അനാവശ്യമായ കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, മുൻകോപം നിയന്ത്രിക്കണം.
മകയിരം: ആലോചനയില്ലാതെ ഒരു കാര്യത്തിൽ ഏർപ്പെടരുത്, ഭൂമി, വാഹനം എന്നിവ കൈമാറ്റം ചെയ്യുന്നത് നീട്ടി വയ്ക്കുക, ധന ലാഭങ്ങൾ ഉണ്ടാവുമെങ്കിലും ചില അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവും, മനസിൽ അകാരണമായ ഭയം ഉണ്ടാകും , മംഗള കർമ്മങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട് കരുതലോടെ പെരുമാറുക.
തിരുവാതിര: കള്ളന്മാരുടെ ഉപദ്രവം ഉണ്ടാവാനിടയുണ്ട്, ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി ചെയ്യാൻ ശ്രമിക്കണം,വിനോദയാത്രക്ക് തടസങ്ങൾ ഉണ്ടാവാം, സ്നേഹിതന്മാരുടെ അകൽച്ച ദുഃഖങ്ങൾക്ക് ഇടയാക്കും, ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്, വിവാദങ്ങൾക്കിടയിൽ മധ്യസ്ഥം വഹിക്കുന്നത് വളരെ സൂക്ഷിച്ച് വേണം.
പുണര്‍തം: മനസ് എപ്പോഴും ചഞ്ചലം ആയിരിക്കും, രുചികരം അല്ലാത്തതും ഇഷ്ടം അല്ലാത്തതുമായ ഭക്ഷണം കഴിക്കേണ്ടതായി വരും, നിങ്ങളുടെ അറിവില്ലായ്മ മറ്റുള്ളവർ മുതലെടുക്കാതെ സൂക്ഷിക്കണം, സംസാരത്തിൽ ലാളിത്യവും പെരുമാറ്റത്തിൽ സൗമ്യതയും പാലിക്കണം, വാഹനങ്ങളിൽ നിന്നും മറ്റും വീഴ്ച ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട് യാത്രാ തടസങ്ങളും ഉണ്ടായേക്കാം.
പൂയം: വിവാദങ്ങളിൽ അഭിപ്രായ സ്ഥിരതയോടെ ഉറച്ചുനിൽക്കാൻ ശ്രമിക്കണം, ചെലവുകൾ വർദ്ധിക്കും, സഹോദരങ്ങൾ മുഖേന ക്ലേശങ്ങൾ വർദ്ധിക്കും, ദാമ്പത്യ കലഹങ്ങൾ രൂക്ഷമാകാതെ ശ്രദ്ധിക്കണം, സാഹചര്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം, വളരെ ആലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ.
ആയില്യം: അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം, എന്തെങ്കിലും കരാറുകൾ ഉണ്ടാക്കുമ്പോൾ രേഖകളിൽ കൃത്രിമം ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം, ആത്മബന്ധം ഉള്ളവർ മാനസികമായി അകന്നു പോകാനുള്ള സാദ്ധ്യതയുണ്ട്, വിരോധികൾ കൂടുതലാവും, ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ഉപാസനകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, അപകടങ്ങളിൽ പരിക്കുകൾ ഏൽക്കാനുള്ള സാദ്ധ്യതയുണ്ട്.
മകം: ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും, വിദേശയാത്ര നടത്തുന്നവർ ബന്ധപ്പെട്ട രേഖകൾ ജാഗ്രതയോടെ സൂക്ഷിക്കണം, ഭാഗ്യാനുഭവങ്ങൾ പലതും ഉണ്ടാകും, ധനപരമായി ലാഭങ്ങൾ ഉണ്ടാകും, ഇഷ്ടഭക്ഷണങ്ങൾ ലഭിക്കും, വിദ്യാഭ്യാസ രംഗത്ത് ചില തടസങ്ങൾ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യാൻ സാധിക്കും, പൂർവ്വികമായ ചില സാധനങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.
പൂരം: ഭൂമികൈമാറ്റം വിജയകരമായി നടത്താൻ സാധിക്കും, അറിവുകൾ വർദ്ധിപ്പിക്കുവാൻ സാധിക്കും, വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് ഫലം കണ്ടു തുടങ്ങും, സ്ഥലംമാറ്റം ആവശ്യമുള്ള ജോലിക്കാർക്ക് അതിനായി ശ്രമിക്കാം, ദാമ്പത്യ കലഹങ്ങൾ പരിഹരിക്കപ്പെടും, കർമ്മ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കും, സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, പുതിയ വസ്ത്രങ്ങളോ ഗൃഹോപകരണങ്ങളോ ലഭിക്കാൻ സാദ്ധ്യത.
ഉത്രം: സ്വജനങ്ങളുമായുള്ള അസ്വസ്ഥതകൾക്ക് കുറവുണ്ടാവും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല അവസരങ്ങൾ ലഭിക്കാൻ സാദ്ധ്യത, പണത്തിന്റെ വരവും ചെലവും വർദ്ധിക്കും, പ്രണയ വിവാഹങ്ങൾക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും,ഉദ്യോഗസ്ഥർ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം , അയൽപക്കക്കാരുമായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
അത്തം: വിനോദ സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കും, അവിചാരിതമായ ധനലാഭം ഉണ്ടാവാം, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും, കൊടുക്കൽ വാങ്ങലിൽ നിന്ന് നല്ല ലാഭം കിട്ടും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സ്വന്തം പ്രതീക്ഷയ്‌ക്കൊത്ത് ഉയരും, മക്കളെ കൊണ്ട് അഭിമാനകരമായ സംഗതികൾ ഉണ്ടാവും, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും.
ചിത്തിര: വിവാദങ്ങളിൽ വിജയമുണ്ടാകും, ഗുരുക്കന്മാരുടെ അനുഗ്രഹവും ആശീർവാദവും ഉണ്ടാവും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ലഭിക്കും, ആപത്തുകളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും, കലാകാരന്മാർക്ക് മാന്യത അംഗീകാരം എന്നിവ ലഭിക്കും, തർക്ക വിഷയങ്ങളിൽ മാധ്യസ്ഥം വഹിച്ച് കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും,ശുഭാപ്തിവിശ്വാസം വർദ്ധ്രപ്പിക്കാൻ സാധിക്കും, ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കും.
ചോതി: ധന ലാഭങ്ങളും ധന നഷ്ടങ്ങളും ഒരുപോലെ പ്രതീക്ഷിക്കാം, കർമ്മ മേഖല ഉഷാറാവും, മുൻകോപം നിയന്ത്രിക്കണം, മുൻപിൻ നോക്കാതെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം, വഞ്ചനയിൽ പെടാതെ ശ്രദ്ധിക്കണം, കലാ-സാഹിത്യ രംഗങ്ങളിൽ ഉള്ളവർക്ക് കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം, അകന്നിരുന്ന സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സൗഹൃദം പുനസ്ഥാപിക്കാൻ ആകും.
വിശാഖം: ഉദര രോഗങ്ങൾക്ക് സാദ്ധ്യത, ആഹാരക്രമത്തിൽ മിതത്വം പാലിക്കണം, വീട്ടിൽ ഉണ്ടാവുന്ന ചില വിഷയങ്ങളിൽ തീരുമാനമെടുക്കാനാകാതെ വിഷമിക്കും, വിനോദയാത്രയ്ക്ക് പോകുന്നവർ ജലവുമായി ബന്ധപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം, മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മോശമാകും, സന്താനങ്ങളെക്കൊണ്ടുള്ള ആധി വർദ്ധിക്കും, ഈശ്വരാധീനം വർദ്ധിപ്പിക്കണം, എന്നും ദേവാലയ ദർശനം നടത്തേണ്ടത് അത്യാവശ്യം.
അനിഴം: പാപകർമ്മങ്ങളിൽ വീഴാതെ ശ്രദ്ധിക്കണം, യാത്രകൾ ക്ലേശകരമായിരിക്കും ആയതിനാൽ കഴിയുന്നതും യാത്രകൾ ഒഴിവാക്കുക, മാനസികസംഘർഷം കൂടുതലാവും, വിദ്യാർത്ഥികൾക്ക് സമയം അനുകൂലമല്ല, ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം, വിവാഹാലോചനകളിൽ തടസങ്ങൾ ഉണ്ടായേക്കാം, മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും.
കേട്ട: ചില പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനായി കഠിനപ്രയത്‌നം ആവശ്യമായി വന്നേക്കാം, സഹോദര ബന്ധങ്ങൾ ശിഥിലമാകും, അലസത വർദ്ധിക്കും, വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിച്ച് ഉപയോഗിക്കണം, എല്ലായിപ്പോഴും ആത്മസംയമനം പാലിക്കേണ്ടത് അത്യാവശ്യം, ആയുധങ്ങളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും മുറിവുകൾ ഏർപ്പെടാം
മൂലം: സഹപ്രവർത്തകർ ആപത്തുകളിൽ കൊണ്ട് ചാടിക്കും സൂക്ഷിക്കുക, അന്യരുടെ തർക്കവിഷയങ്ങളിൽ ഇടപെടരുത്, മനസ് സംഘർഷഭരിതം ആയിരിക്കും, പണമിടപാട് സ്ഥാപനങ്ങളിൽ പണം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം, പൂർവ്വികമായ ധനങ്ങൾ ലഭിക്കുന്നതിന് തടസങ്ങൾ ഉണ്ടാവും, അഹംഭാവം മുന്നിട്ടു നിൽക്കുന്നത് കാണാം, അപവാദങ്ങൾ കേൾക്കേണ്ടിവരും.
പൂരാടം: ദാമ്പത്യ ക്ലേശങ്ങൾ തുടരും, മുൻകാലങ്ങളിലെ ചില പ്രവർത്തനങ്ങൾ പ്രയാസങ്ങൾ ഉണ്ടാക്കും, ആശുപത്രി വാസം വേണ്ടി വരും, ജന്തുക്കളുടെ ഉപദ്രവത്തിൽ ആപത്തുകൾ ഉണ്ടാകാം, അസമയത്തുള്ള ഭക്ഷണവും യാത്രകളും ഒഴിവാക്കുക,ഉദ്യോഗസ്ഥർക്ക് പ്രലോഭനങ്ങൾ ഉണ്ടാകും അതിൽ വഴിപ്പെടരുത്, നിയമ നടപടികളെ നേരിടേണ്ടതായി വരും, ധനപരമായ കാര്യങ്ങളിൽ വഞ്ചനകളിൽ അകപ്പെടരുത്.
ഉത്രാടം: അകന്നു നിന്ന ബന്ധുക്കൾ അടുക്കാൻ ശ്രമിക്കും സൂക്ഷിക്കുക, തൊഴിലിലും കച്ചവടത്തിലും നഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കുക, വളർത്തുമൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയ്ക്ക് അസുഖങ്ങൾ വരാൻ സാദ്ധ്യത, യാത്രാവേളകളിൽ ആത്മസംയമനം പാലിക്കണം, വാസനകൾക്ക് ഭംഗം വരും, സ്ത്രീകൾ മൂലം ആപത്തുകളും ചതിവുകളും സംഭവിക്കും, എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം, സുഹൃത്തുക്കളുടെ വേർപാടിൽ ദുഃഖിക്കും, ജീവിത ചെലവുകൾ കൂടുതലാകും.
തിരുവോണം: ഭൂമി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കും, ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും,കാര്യസാധ്യങ്ങൾക്കുള്ള വഴികൾ തെളിഞ്ഞു വരും, വിവാദങ്ങളിൽ വിജയം ഉണ്ടാവും, വിവാഹാലോചനകൾ സഫലമാകും, ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, സ്വജനങ്ങളുമായി കലഹത്തിനു നിൽക്കരുത്, യാത്രകൾകൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങൾ ലഭിക്കും, ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവർക്ക് അനുകൂലമായ സമയം.
അവിട്ടം: ഗുരുഉപദേശ പ്രകാരം മന്ത്രങ്ങൾ സ്വീകരിക്കുകയും ദൈവാധീനം വർദ്ധിപ്പിക്കും ചെയ്യാം, വാഹനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കും, മനസിന് സ്വസ്ഥതയും സമാധാനവും ലഭിക്കും, ആദ്ധ്യാത്മിക സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മന:സുഖം ലഭിക്കുന്നതായിരിക്കും, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികപരമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും.
ചതയം: പൂർവ്വകാല സുഹൃത്തുക്കളെ കാണാൻ അവസരമുണ്ടാവും, ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ സഫലമാകും, പ്രമോഷനോ അനുകൂല സ്ഥലത്തേക്ക് സ്ഥലം മാറ്റമോ ലഭിച്ചേക്കാം, സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും, ഔദ്യോഗികപരമായി സ്ഥാനക്കയറ്റം ലഭിക്കും, പ്രണയബന്ധങ്ങളിൽ അകപ്പെടും, ഭക്തി കാര്യങ്ങളിൽ താൽപര്യം ഏറും, അവിചാരിതമായി ബന്ധു സമാധാനവും അതുവഴി കാര്യ ലാഭവും ഉണ്ടാകും.
പൂരുരുട്ടാതി: ഏറെനാളായി മനസിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾ സഫലീകരിക്കും, ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടി ലഭിക്കും, ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്ന പല പ്രധാന സംഭവങ്ങളും അനുകൂലമായി വരും, വാഹനം വാങ്ങാൻ നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും, ആരിലും മടുപ്പുളവാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും. സന്താനങ്ങൾക്ക് ഉന്നത വിജയം ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും.
ഉത്രട്ടാതി: പ്രതിസന്ധികളെ ഒന്നൊന്നായി തരണം ചെയ്യും, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരവും ആദരവും ലഭിക്കും, വസ്തു വിൽപ്പനയ്ക്ക് ഉണ്ടായിരുന്ന തടസങ്ങൾ മാറിക്കിട്ടും, മത്സര പരീക്ഷകളിൽ വിജയിക്കും, പ്രതിസന്ധിഘട്ടങ്ങളിൽ അന്യർ സഹായിക്കും, തൊഴിൽപരമായി നേട്ടങ്ങൾ കൊയ്യും, ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ഒഴിവാകും.
രേവതി: യാത്രകൾ കൂടുതലായി വേണ്ടിവരും, സുപ്രധാന പ്രമാണങ്ങളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം, വിദേശത്തുനിന്ന് നാട്ടിൽ എത്തിച്ചേരാൻ സാധിക്കും, ഉന്നത നിലയിൽ ജീവിത വിജയം നേടാൻ സാധിക്കും, പ്രതിസന്ധികളെ ഒന്നൊന്നായി തരണം ചെയ്യാൻ സാധിക്കും, പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചന ഉണ്ടാവും, തൊഴിലന്വേഷകർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, ഭൂമി വിൽപ്പന വഴി നേട്ടങ്ങളുണ്ടാകും, പ്രണയിനികളുമായി ചേർന്ന് ഉല്ലാസയാത്ര നടത്തും.