
കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ നാല് ഈ മാസം ആരംഭിക്കാനിരിക്കെ ഷോയുടെ രണ്ടാമത്തെ പ്രമോ വീഡിയോ പുറത്തിറങ്ങി. ഷോയുടെ പ്രഖ്യാപനം ചാനൽ നടത്തിയതോടെ മോഹൻലാൽ ഉണ്ടാകുമോ എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ആദ്യ പ്രമോ വീഡിയോ പുറത്തിറങ്ങിയതോടെ ഈ ചോദ്യത്തിനുള്ള ഉത്തരമായി. എന്നാൽ പുതിയ സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നതാണ് ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ ഈ ചോദ്യത്തെ മുൻനിർത്തിയാണ് പുതിയ പ്രമോ വീഡിയോ. ബിഗ് ബോസ് ഹൗസിൽ എത്താൻ പോകുന്ന താരങ്ങൾ ആരൊക്കെയാകും എന്നതിനെ പറ്റി രണ്ട് യുവാക്കൾ നടത്തുന്ന സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. അവസാനം മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. ഈ വർഷം ബിഗ് ബോസ് ഹൗസിൽ എത്തിയേക്കാൻ സാദ്ധ്യതയുള്ള മത്സരാർത്ഥികളെ പറ്റി നിരവധി അഭ്യൂഹങ്ങൾ പുറത്തിറങ്ങിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ, രാഹുൽ ഈശ്വർ, ലക്ഷ്മി പ്രിയ, അപർണ. ജീവ തുടങ്ങി നിരവധി താരങ്ങൾ ബിഗ് ബോസ് സീസൺ നാലിൽ പങ്കെടുക്കുമെന്നാണ് പറയപ്പെടുന്നത്.