അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടയാളാണ് ഷൈൻ ടോം ചാക്കോ. പുതിയ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങൾ വൈറലായതോടെയാണ് നടനെതിരെ ട്രോളുകൾ വന്നു തുടങ്ങിയത്. അഭിമുഖങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് ഷൈൻ സംസാരിക്കുന്നതെന്നും താരം ലഹരിയിലായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയുടെ ആരോപണം. എന്നാൽ സത്യം അതല്ലെന്നും ഷൂട്ടിനിടയിൽ കാലിന് പറ്റിയ അപകടത്തെ തുടർന്നുള്ള വേദനയും സെഡേഷൻ മൂലമുള്ള ക്ഷീണവുമാണ് അഭിമുഖങ്ങളിൽ കാണുന്നതെന്നുമാണ് പിന്നീട് നടനെ ന്യായീകരിച്ച വന്ന കുറിപ്പുകളിൽ പറയുന്നത്.

എന്നാൽ കളിയാക്കലുകളോ കുറ്റപ്പെടുത്തലുകളോ തന്നെ ബാധിക്കാറില്ലെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലേക്ക് വന്നതെങ്കിലും അഭിനയമാണ് ഏറ്റവുമിഷ്ടമെന്ന് അദ്ദേഹം കൗമുദി മൂവീസിന് നൽകിയ പുതിയ അഭിമുഖത്തിൽ പറയുന്നു.

'തുടക്കം അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. പക്ഷേ, സംവിധായകൻ ആകാനൊന്നുമില്ല. അഭിനയിക്കാനുള്ള ഇഷ്ടമാണ് സിനിമയിലേക്കെത്തിച്ചത്. ഭാസ്‌കരപ്പിള്ളയുടെ വേഷം എല്ലാവർക്കും ഇഷ്ടമായി. ആ കഥാപാത്രത്തോട് ദേഷ്യം തോന്നാൻ അയാളെന്താ ചെയ്തത്. കമന്റടിക്കുന്നതാണോ കുറ്റം. നാല് പേരിൽ ഒരാൾ അടിച്ചു ഫിറ്റാണ്. അതിൽ നിങ്ങൾ ആരെ നോക്കും.. അടിച്ചു ഫിറ്റായ ആളിനെയല്ലേ നോക്കൂ...സ്വാഭാവികം. അത്രേയുള്ളൂ. അത് തന്നെയാണ് ഇതും.
സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുന്നതിന് കാരണമുണ്ട്. അതിന്റെ സത്യാവസ്ഥ നമുക്ക് അറിയില്ലല്ലോ. അറിയാത്തൊരു കാര്യത്തെ കുറിച്ച് വെറുതേ സംസാരിക്കുന്നതെന്തിനാണ്."

shine