
രോഗങ്ങൾ ഭൗതികപരമായും ആത്മപരമായും ഉണ്ട്. ഭൗതികപരമായ രോഗങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ ആത്മപരമായ രോഗങ്ങൾ (അതായത് രോഗങ്ങൾ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഭക്ഷണം വേണ്ട, എണീറ്റു നടക്കാൻ വയ്യ, വലിയ ടെൻഷൻ, സ്ഥലകാലബോധമില്ലായ്മ) ഈശ്വര പ്രാർത്ഥനകൊണ്ടും മന്ത്രജപംകൊണ്ടും മാറ്റാം.ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക് അത്യുത്തമമാണ്. അതുപോലെ സർവ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തിൽ കുറയാതെ ഭക്തിപൂർവം ജപിച്ചാൽ സർവ്വരോഗങ്ങളും ശമിക്കും
ധന്വന്തരി മന്ത്രജപം രോഗശാന്തിക്ക് അത്യുത്തമമാണ്. അതുപോലെ സർവ്വ രോഗ ശമന മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തിൽ കുറയാതെ ഭക്തിപൂർവം ജപിച്ചാൽ സർവ്വരോഗങ്ങളും ശമിക്കും. തീർച്ച.ജ്യോതിശാസ്ത്രത്തെയും ഈശ്വരനെയും ഒന്നുപോലെ വിശ്വസിക്കുന്നവർക്ക് മാറാരോഗങ്ങൾ വരെ മാറാം. അപകടങ്ങളിൽനിന്ന് രക്ഷനേടാം. തൊഴിൽ, ധനം, വീട്, വാഹനങ്ങൾ ആദിയായവ ക്രമേണ പടിപടിയായി നേടാം.
ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂർത്തേ അമൃതകലശഹസ്തായ
സർവ്വാമയ വിനാശായ
ത്രൈലോക്യ നാഥായ മഹാവിഷ്ണുവേ സ്വാഹഃ
സർവ്വരോഗശമനമന്ത്രം
ശ്രീ ശുകഋഷിഗായത്രീഛന്ദഃ
ദക്ഷിണാമൂർത്തിരുദ്രോ ദേവതാഃ
ഓം ഹ്രീം ദക്ഷിണാമൂർത്തയേ
ത്രിനേത്രായ ത്രികാല ജ്ഞാനായ
സർവ്വ ശത്രുഘ്നായ
സർവ്വാപസ്മാര വിദാരണായ
ദാരയ ദാരയ മാരയമാരയ
ഭസ്മീകുരു ഭസ്മീകുരു
ഏഹ്യേഹി ഹും ഫട് സ്വാഹ