മമ്മൂട്ടിയുടെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേന്ദർ റെഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്.n

മമ്മൂട്ടിയുടെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേന്ദർ റെഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. അഖിൽ അക്കനേനി നായകനാവുന്ന ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. സ്‌പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഏജന്റ്. മൂന്നു വർഷത്തിനുശേഷമാണ് മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്നത്. 2019ൽ എത്തിയ യാത്രയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന തെലുങ്ക് ചിത്രം.