
അന്തരിച്ച ജി കാർത്തികേയനെ അനുസ്മരിച്ച് വി പ്രതാപചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ എസ് യു പ്രർത്തനകാലം മുതലുള്ള കാർത്തികേയന്റെ രാഷ്ട്രീയ ജീവിതവും അതിനിടയിലെ സംഭവ വികാസങ്ങളും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
ഫേസ്ബുക്കിന്റെ പൂർണരൂപം
മനസ്സിന്റെ ഓര്‍മ്മയില്‍ എത്തുന്ന ആദ്യത്തെ മേല്‍വിലാസങ്ങളില്‍ ഒന്നാണ്, സുനില്‍ സദനം.കണ്ണാമ്പ, വര്‍ക്കല എന്നത്.
ജി. കാര്‍ത്തികേയന്‍ എന്ന പ്രതിഭ ഇവിടെ നിന്നാണ് രാഷ്ട്രീയ രംഗത്തെത്തിയത്.
ഏത്രയോ ദിവസം, പഴയകാലത്തെ
ബസ്സ് സൗകര്യങ്ങള്‍ ഉപയോഗിച്ച് കാര്‍ത്തികേയന്റെ വീട്ടില്‍ ഞാനും,
എന്റെ വീട്ടില്‍ കാര്‍ത്തികേയനും വന്നിട്ടുണ്ട്.
കാര്‍ത്തികേയനെ സ്മരിക്കുമ്പോള്‍
ഇതടക്കം വ്യത്യസ്തമായ ഓര്‍മ്മകളാണ് എന്റെ മനസിലൂടെ കടന്നു വരുന്നത്.
ചിറയിന്‍കീഴ് താലൂക്ക്, കെഎസ്‌യുവിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ജി.കാര്‍ത്തികേയന് ജി.കെയെന്ന പേര് വരുന്നതിന് മുന്‍പ് ചിറയിന്‍കീഴ് താലൂക്കിലെ അറിയപ്പെടുന്ന നേതാവ്. നേതാക്കള്‍ -്് ഗോപാലാ -എന്നാണ് അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.
കാര്‍ത്തികേയനോടൊപ്പം എന്‍.ശശി(മുള്ളന്‍),ചന്ദ്രചൂഢന്‍ മുനിസിപ്പൽ ചെയർമാൻ ഭഗത്സിംഗ് ഇടവ ഷൈഫുദ്ദീന്‍, ,വര്‍ക്കല കഹാര്‍ അശോകൻ തുടങ്ങിയവര്‍ അന്ന് കെഎസ്‌യു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതിൽ കഹാർ മാത്രം ഒറ്റയാനായി നിന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റായി രണ്ട് ടേം പൂര്‍ത്തിയാക്കിയ ഞാന്‍ തല്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. അത് നേതാക്കൾ അംഗീകരിച്ചു അന്നത്തെ ശൈലി അതായിരുന്നുവെങ്കിലും ഇന്ന് അങ്ങനെയല്ലെന്നറിയാം. ഒഴിയുന്നവൻ മഠയൻ .ഭാരവാഹിത്വം ലഭിച്ചു കഴിഞ്ഞാല്‍ മരണം വരെ സ്ഥാനം വേണമെന്നാണ് പലരുടെയും ആഗ്രഹം. ജയിച്ചാൽ തോൽക്കുന്നതു വരെ തോറ്റാൽ ജയിക്കുന്നത് വരെ . പിന്നെ നേതാക്കളെ മണിയടി സ്ഥാന നഷ്ഠമായാലും അധികാരത്തിന്റെ സ്വരം . കോടതിയിൽ പോയില്ലെങ്കിലും വക്കീൽ എന്ന പേര് വിജിലൻസ് കേസ് വന്നാൽ അഭിമാനം അന്ന് അങ്ങനെയായിരുന്നില്ല.
കെ.എസ്.യു നേതാക്കളായ ഞാനും ഹസനും, കാര്‍ത്തികേയനും, മസ്‌ക്രീനും ചേര്‍ന്ന് എനിക്ക് ശേഷം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആരാകണമെന്ന് ചര്‍ച്ച നടത്തി ജി.കാര്‍ത്തികേയന്‍ എന്ന ഒറ്റപേരിലേക്ക് എത്തുകയും ചെയ്തു. അങ്ങനെ തീരുമാനവുമായി മുന്നോട്ട് പോകുമ്പോള്‍ ചിറയിന്‍കീഴ് താലൂക്ക് യൂണിയന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ വര്‍ക്കല കഹാറും സുഹൃത്തുക്കളും സമ്മതിച്ചില്ല. കഹാറിനും അന്ന് കഹാറിന് ചില മോഹങ്ങളുണ്ടായിരുന്നു. കഹാറിന് ആരേയും ഇഷ്ടമല്ല എല്ലാവരും വേതാളങ്ങൾ അത്രെ മൂന്ന് പ്രാവശ്യമാണ് വര്‍ക്കല ശിവഗിരിയിലെ ഒരു ഹാള്‍ മുറിയില്‍ കെ.എസ്.യുവിന്റെ താലൂക്ക് കമ്മിറ്റി യോഗം ചേര്‍ന്നത്. എന്റെ അദ്ധ്യക്ഷതയിൽ . മൂന്നു തവണയും അത് സംഘര്‍ഷത്തിലാണ് കലാശിച്ചത്.അതിനാല്‍ യോഗ നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് ചിറയിന്‍കീഴ് താലൂക്കിലെ 20 പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര,നെടുമങ്ങാട് റൂറല്‍ താലൂക്കുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ആ തിരഞ്ഞെടുപ്പില്‍ വിതുര ശശിയും ജോര്‍ജ് മസ്‌ക്രീനും തമ്മിലായി മത്സരം. ജോര്‍ജ് മസ്‌ക്രീന്‍ അതുവരെ കാര്‍ത്തികേയന്റെയും, എന്നോടൊപ്പവും നിലയുറപ്പിച്ച വ്യക്തിയായിരുന്നു. തിരഞ്ഞെടുപ്പില്‍ എന്റെയും കാര്‍ത്തികേയന്റെയും പിന്തുണയോടെ വിതുര ശശി വന്നു. രണ്ട് വോട്ടിന് വിജയിയായി. കഹാർ കെ.എസ് യു മോഹം അവസാനിപ്പിച്ചു
കെഎസ്‌യു പ്രവര്‍ത്തനം പിന്നീട് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും അസാധ്യമാകുകയായിരുന്നു. അത് അസാധ്യമാക്കിയ നേതാക്കളെ കുറിച്ചോ, അതിനിടയാക്കിയ കാര്യങ്ങളെ കുറിച്ചോ ഞാന്‍ വിവരിക്കുന്നില്ല. അത് എന്നോടൊപ്പം തന്നെ ഓര്‍മ്മയാകട്ടെ !
അങ്ങനെയുള്ള സാഹചര്യത്തില്‍ എല്‍.എല്‍.ബിക്ക് പഠിച്ചിരുന്ന ഞാന്‍ നിയമവിദ്യാഭ്യാസത്തിന് താല്‍ക്കാലിക വിരാമമിട്ട് കൊളമ്പോ പ്ലാനില്‍ സെലക്ഷന്‍ കിട്ടിയതിനാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം പഠനത്തിനായി ഡല്‍ഹിക്കും, കാര്‍ത്തികേയന്‍ വര്‍ക്കലയ്ക്കും തീവണ്ടി കയറി. ഒരേ ദിവസമാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. വർക്കല എത്തിയപോൾ കെട്ടിപ്പിടിച്ചു കരഞ്ഞു. മദ്രാസ് മെയിലില്‍ ഞാന്‍ ഡല്‍ഹിക്കും അതേ ട്രെയിനില്‍ കാര്‍ത്തികേയന്‍ വര്‍ക്കലയ്ക്കും തിരിക്കുമ്പോൾ നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ വിഷമത്തോടെ എന്നെ യാത്രയാക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിരുന്നു. ശ്രീ ഏ കെ ആന്റണി യാത്രയപ്പിനെത്തി മോഹനൻ നായർ ആനാട് ശശി വിതുര ശശി പിരപ്പൻ കോട് സുഭാഷ് അങ്ങനെ പലരും. പൊന്നുമംഗലം പ്രഭാകരൻ എന്ന പ്രഭാകരൻ നായർ SBT എനിക്ക് 100 രൂപ തന്നു ഒരു രൂപയുടെ പുതിയ കെട്ട്. ശാസ്തവട്ടം രവിയും 100 രൂപ തന്നു .
ഒരു ഇടവേളയ്ക്ക് ശേഷം ജി.കാര്‍ത്തികേയന്‍ കെഎസ് യു പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായി. എന്നാല്‍ കാര്‍ത്തികേയനോട് എതിര്‍പ്പുള്ളവര്‍ ആ വിരോധം തുടര്‍ന്നു. കേരള സര്‍വകലാശാല യൂണിയന്റെ ജനറല്‍ സെക്രട്ടറിയാകാന്‍ കാര്‍ത്തികേയന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നീലൻ ചെയർമാൻ കെ ബാബു , ജമീല പ്രകാശ് എന്നിവർ വൈസ് ചെയർമാന്മാർ ഹിദുർമുഹമ്മറ്റ ജ. സെക്രട്ടറി . കാർത്തികേയൻ സെക്രട്ടറി ഗീതാ പിള്ള ജോ. സെക്രട്ടറി, ഒന്നര വര്‍ഷത്തെ ഡല്‍ഹിയിലെ പഠന ശേഷം തിരുവനന്തപുരത്ത് തിരികെയെത്തിയ ഞാൻ, പാതിവഴിയില്‍ നിലച്ച ലോ അക്കാദമി കോളേജിലെ പഠനം പുനഃരാരംഭിച്ചു.
ലോ അക്കാദമിയിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു ചിറയിൻകീഴ് ശ്രീകണ്ഠൻ നായരും സുരേന്ദ്രനും ബാനറും ബോർഡും രൂപകൽപ്പന ചെയ്തു.
അന്ന്എന്നെ പരാജയപ്പെടുത്താന്‍ ഇന്ന് പ്രമുഖ സ്ഥാനം വഹിക്കുന്ന ചില നേതാക്കള്‍ മുന്നിലുണ്ടായിരുന്നു. ഞാൻ രണ്ട് വോട്ടിന് തോറ്റു. അവരാരുടെയും പേരുകള്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല. അത് അവര്‍ക്കും എനിക്കും ഇപ്പോള്‍ ബുദ്ധുമുട്ടാകും.
കാര്‍ത്തികേയന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാകാന്‍ നടത്തിയ ശ്രമങ്ങളെ വയലാര്‍ രവി അംഗീകരിച്ചില്ല. അതാണ് കാർത്തിയേന് വിനയായത് അദ്ദേഹം അന്ന് എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. അന്ന് കെ.എസ്.യുവിലെ അവസാന വാക്ക് വലയാര്‍ രവിയായിരുന്നു. കാര്‍ത്തികേയനെ ഒഴിവാക്കി . കാര്‍ത്തികേയനും ഞാനും സജീവ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. ഞാന്‍ സംഘടനാ രംഗത്തും കാര്‍ത്തികേയന്‍ ഇന്ദിരാഗാന്ധിയോടൊപ്പവും നിന്നു. അതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ച ഞങ്ങള്‍ ഇരുവരും രണ്ടുവഴികളിലായി പിരിഞ്ഞു. കാര്‍ത്തികേയന്‍ എംഎല്‍എയായി, മന്ത്രിയായി, സ്പീക്കറായി. കെപിസിസി പ്രസിഡന്റാകാന്‍ കാര്‍ത്തികേയനുണ്ടായിരുന്ന ആഗ്രഹം സഫലമായില്ല.
ഇതെല്ലാം പഴയകാര്യം. കൂടുതല്‍ കാര്യങ്ങള്‍ പറയണമെന്നുണ്ട്, അതിന് ഞാന്‍ മുതിരുന്നില്ല. അത് പിന്നീടാകാം. കാരണം,സ്ഥാനങ്ങളില്‍ വന്നവര്‍ക്കും സ്ഥാനങ്ങളില്‍ വന്ന് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും അത് ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ കരുതുന്നു. അന്നത്തെ കാലഘട്ടത്തെ കെഎസ്‌യു പ്രവര്‍ത്തനം നിസ്വാര്‍ത്ഥമായിരുന്നു.
''അമ്മേ, ഞാന്‍ ഇറങ്ങുന്നു; കണ്ടില്ലെങ്കില്‍ കരയരുത്'' എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.
വണ്ടിക്കൂലിക്ക് വകയില്ലാതെ, കട്ടൻ .ചായകുടിക്കാന്‍ പണമില്ലാതെ, കടം പറഞ്ഞ് ടാക്‌സി കാറുകള്‍ പിടിച്ച് സൈക്കളിൽ . സഞ്ചരിച്ച് കെ എസ് യു ക്കാരുടെ വീട്ടിലെ ഭക്ഷണം കഴിച്ച് .സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന കാലം.
ആ കാലത്തിലേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി രംഗവും ജനാധിപത്യ പ്രസ്ഥാനങ്ങളും മടങ്ങി വന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കഴിയട്ടെയെന്നാണ് എന്റെ ആഗ്രഹം... വി പ്രതാപചന്ദ്രൻ