gg

പാചകവും പാചക പരീക്ഷണങ്ങളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. ഇപ്പോഴിതാ അദ്ദേഹം ഫ്രഞ്ച് പാചക ടെക്നിക്കായ ഫ്ലാംബേ പരീക്ഷിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്ത വീഡിയോയാണ് സമൂഹ മാദ്ധ്യമത്തിൽ തരംഗമായത്. ആളിക്കത്തുന്ന തീയിൽ ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. സ്റ്റീക്ക് രുചികൾക്കൊപ്പം കിടിലൻ ബനാന സ്വീറ്റ് രുചിയാണ് ഫ്ലാംബേയിൽ ഒരുക്കിയത്. മോഹൻലാലിന്റെ സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ പാചകപരീക്ഷണം. തന്റെ പുതിയ ചിത്രമായ ബറോസിന്റെ ലുക്കിലാണ് മോഹൻലാൽ.

മുൻപ് മോഹൻലാൽ മീൻ വിഭവം പാകം ചെയ്യുന്ന റെസിപി സഹിതമുള്ള വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.