തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) സ്റ്റാറ്റിസ്റ്റിക്സ് - പട്ടികജാതി-വർഗം (കാറ്റഗറി നമ്പർ 248/2020) തസ്തികയിലേക്ക് 10 ന് രാവിലെ 8.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ വെബ്‌സൈറ്റിലുള്ള കൊവിഡ് 19 ചോദ്യാവലി പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവര കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പി.എസ്.സി വെബ്‌സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.