
തിരുവനന്തപുരം: ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2008 സ്‌കീം, 2013 സ്‌കീം), ഒന്നാം സെമസ്റ്റർ സി.ആർ.സി.ബി.എസ് ബി.ബി.എ ലോജിസ്റ്റിക്സ് (റെഗുലർ 2020 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബി.ടെക് ആറാം സെമസ്റ്റർ (2013 സ്‌കീം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ (2018 സ്‌കീം) റെഗുലർ - യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ സർവകലാശാല ക്യാമ്പസിലെ റീവാലുവേഷൻ സെക്ഷനിൽ മാർച്ച് 8 മുതൽ 11 വരെ ഹാജരാകണം.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
സർവകലാശാല ഗവേഷക യൂണിയനും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ : 8156912014, 7012794656. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
സീറ്റ് ഒഴിവ്
തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അദ്ധ്യാപന കോഴ്സിന്റെ പുതിയ ബാച്ചിൽ സീറ്റ് ഒഴിവുണ്ട്. വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പി.ജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി.ടി.സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളുമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846808283. വെബ്സൈറ്റ്: https://ncdconline.org