hh

തിരുവനന്തപുരം: കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. വി.കെ. ജാപറിനെയാണ് സസ്പെൻഡ് ചെയ്തത്. ണ്ടക്ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന്ഗ താഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്ടർക്ക് ഗുരുതര വീഴ്ച പറ്റിയതായി കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോഴിക്കോട്ട് യുവതി ബസിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ. വി.കെ ജാഫറിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്ടർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അദ്ധ്യാപികയായ യുവതിയെ സഹയാത്രികൻ മോശമായി സ്പർശിച്ചത്. ഉടൻ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അദ്ധ്യാപിക ചോദിച്ചു. അയാൾ സോറി പറഞ്ഞു. എന്നാൽ അയാൾ പിറകിൽ തന്നെയുള്ളതിനാൽ പേടി തോന്നിയെന്ന് അദ്ധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടർ ഇടപെട്ടിരുന്നില്ല..

ബസിൽ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ പറഞ്ഞിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു

കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ച് അധ്യാപികക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം കെ.എസ്.ആർ.ടി.സിയുടെ വിശ്വാസ്യതക്കേറ്റ മങ്ങലായാണ് കോർപ്പറേഷൻ വിലയിരുത്തൽ. അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ അധിക്ഷേപിച്ചായിരുന്നു കണ്ടക്ടറുടെ സംസാരമെന്നായിരുന്നു അധ്യാപിക മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടത്. തുടർന്ന് വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യവിലോപം ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അദ്ധ്യാപിക പറയുന്നത്. ബസിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങി. അതിക്രമത്തെക്കുറിച്ച് അദ്ധ്യാപിക വനിത കമ്മിഷന് ഇ മെയിൽ മുഖേന പരാതി നൽകി . സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചിരുന്നു.