kk

നോയിഡ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാത് സർക്കാരിന് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. . ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ്. ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. വിവിധ ദേശീയ മാദ്ധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

റിപ്പബ്ളിക് ടി.വി - പി മാർക്ക് സർവ്വേയനുസരിച്ച് ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 240 വരെ സീറ്റുകൾ ലഭിക്കും. സമാജ്‌വാദി പാർട്ടിക്ക് 140 സീറ്റും ബി.എസ്.പിക്ക് 17 സീറ്റും പ്രവചിക്കുമ്പോൾ കോൺഗ്രസിന് 4 വരെ സീറ്റുകൾ മാത്രമാണ് ലഭിക്കുക. ന്യൂസ് എക്സ് സർവേയിൽ ബി.ജെ.പിക്ക് 211 മുതൽ 225 സീറ്റുകൾ വരെ ലഭിക്കും. സമാജ്‌വാദി പാർട്ടിക്ക് 146 മുതൽ 160 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് 4 മുതൽ ആറ് സീറ്റുകൾ വരെ ലഭിക്കും. ബി.എസ്.പി - 14 മുതൽ 24 വരെ സീറ്റുകൾ ലഭിക്കും എന്നും സർവേ പറയുന്നു. .

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ പ്രകാരം ബി.ജെ.പി 211/225 സീറ്റുകൾ നേടും. എസ്.പി - 146/160,​ ബി.എസ്.പി - 14/24,​ കോൺ​ഗ്രസ് - 4/6 എന്നിങ്ങനെയാണ് മറ്റുപാർട്ടികൾക്ക് സീറ്റുകൾ പ്രവചിക്കുന്നത്. മാട്രിസ് എക്സിറ്റ് പോളിൽ ബി.ജെ.പിക്ക് 262/277,​ എസ്.പി - 140. ബി.എസ്.പി - 17 ഉം . ജൻകീബാത്ത് സർവേയിൽ ബി.ജെ. പി 222 - 260 വരെഎസ്.പി 135 - 165ബി.എസ്.പി 04- 09,​ കോൺഗ്രസ് 01-03.

അതേസമയം ഗോവയില്‍ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു.

ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബി.ജെ.പിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടും.

ഉത്തരാഖണ്ഡിലും ബി.ജെ.പി അധികാരം നിലനിറുത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ വീറ്റോ എക്സിറ്റ് പോൾ, ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ, ടുഡേയ്സ് ചാണക്യ ന്യൂസ് 24 തുടങ്ങിയവയും ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് പറയുന്നത്.

മണിപ്പൂരിലും ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചനം. 11- 17 സീറ്റുകൾ കോൺ​ഗ്രസിന് ലഭിക്കുമെന്നും പ്രവചിക്കുന്നു. . എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും.ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബി.ജെ.പി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺ​ഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും