xx

കടമ്പനാട് : ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി പരിക്കേല്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ . കടമ്പനാട് തുവയൂർ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതിൽ ശ്രീനാഥ് (32), ശ്രീരാജ് (28) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടാത്തലയിലെ ഒളിസങ്കേതതത്തിൽ നിന്നുമാണ് ഇവർ പിടിയിലാക്കുന്നത്. ഇവരെ ഒളിച്ച് താമസിക്കാൻ സഹായിച്ചവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവസമയം തന്നെ പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കും പ്രതികളെ പിടികൂടാനായി. ഡി.വൈ.എഫ്.എെ അടൂർ ബ്ലോക്ക് സെക്രട്ടേറിയറ്റംഗവും കടമ്പനാട് കിഴക്ക് മേഖലാസെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രന് (27) ആണ് വെട്ടേറ്റത്. അടൂർ ഡിവൈ.എസ്.പി ബിനു ഏനാത്ത് ഇൻസ്പെക്ടർ പി.എസ്.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.