manchester-city

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് ഗംഭീര ജയം

യുണൈറ്റഡിനെ കീഴടക്കിയത് 4-1ന്

ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡ്:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഫു​ട്ബാ​ൾ​ ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​മാ​ഞ്ച​സ്റ്റ​ർ​ ​ഡെ​ർ​ബി​യി​ൽ​ ​യു​ണൈ​റ്റ​ഡി​നെ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​രി​പ്പ​ണ​മാ​ക്കി​ ​സി​റ്റി​ ​വി​ജ​യ​ക്കു​തി​പ്പ് ​തു​ട​രു​ന്നു.​ ​ക്യാ​പ്ട​ൻ​ ​കെ​വി​ൻ​ ​ഡി​ ​ബ്രൂ​യി​നെ​യും​ ​റി​യാ​ദ് ​മെ​ഹ​്ര​സും​ ​നേ​ടി​യ​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ളാ​ണ് ​സി​റ്റി​ക്ക് ​ഗം​ഭീ​ര​ ​ജ​യം​ ​സ​മ്മാ​നി​ച്ച​ത്.​ ​സാ​ഞ്ചോ​യാ​ണ് ​യു​ണൈ​റ്റ​ഡി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ജ​യ​ത്തോ​ടെ​ 28​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 69​ ​പോ​യി​ന്റു​മാ​യി​​,​ ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ലി​വ​ർ​പൂ​ളു​മാ​യു​ള്ള​ ​പോ​യി​ന്റ​ക​ലം​ ​ആ​റാ​ക്കി​ ​നി​ല​നി​റു​ത്താ​നും​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രും​ ​ഇ​പ്പോ​ഴ​ത്തെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രു​മാ​യ​ ​സി​റ്റി​ക്കാ​യി.​ 28​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 47​ ​പോ​യി​ന്റു​ള്ള​ ​യു​ണൈ​റ്റ​ഡ് ​നാ​ലി​ൽ​ ​നി​ന്ന് ​അ​ഞ്ചാം​ ​സ്ഥാ​ന​ത്തേ​ക്ക് ​വീ​ണു.​ ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​ ​ഇ​ല്ല​തെ​യാ​ണ് ​യു​ണൈ​റ്റ​ഡ് ​ഇ​റ​ങ്ങി​യ​ത്.​ ​
5,​​28​ ​മി​നി​ട്ടു​ക​ളി​ലാ​ണ് ​ഡി​ബ്രൂ​യി​നെ​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ 68,​​​ 91​ ​മി​നി​ട്ടു​ക​ളി​ൽ​ ​മെ​ഹ്‌​ര​സ് ​സ്കോ​ർ​ ​ചെ​യ്തു.​ 22​-ാം​ ​മി​നി​ട്ടി​ലാ​ണ് ​സാ​ഞ്ചോ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​ലി​വ​ർ​പൂ​ൾ​ 1​-0​ത്തി​ന് ​വെ​സ്റ്റ് ​ഹാ​മി​നെ​ ​വീ​ഴ്ത്തി​യ​പ്പോ​ൾ​ ​ആ​ഴ്സ​ന​ൽ​ 3​-2​ന് ​വാ​റ്റ് ​ഫോ​ർ​ഡി​നെ​ ​കീ​ഴ​ട​ക്കി​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​നെ​ ​മ​റി​ക​ട​ന്ന് ​നാ​ലാം​ ​സ്ഥാ​ന​ത്തെ​ത്തി.
ബ്രാ​വോ​ ​ബാ​ഴ്സ
ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ലാ​ലി​ഗ​ ​മ​ത്സ​ര​ത്തി​ൽ​ ​ബാ​ഴ്സ​ലോ​ണ എ​ൽ​ച്ചെ​യെ​ 2​-1​ന് ​കീ​ഴ​ട​ക്കി.​ 44​-ാ​ം ​മി​നി​ട്ടി​ൽ​ ​ഷാ​വേ​സി​ലൂ​ടെ​ ​മു​ന്നി​ലെ​ത്തി​യ​ ​എ​ൽ​ച്ചെ​യെ​ 60​-ാം​ ​മി​നി​ട്ടി​ൽ​ ​ടോ​റ​സും​ 84​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​ഡി​പെ​യും​ ​നേ​ടി​യ​ ​ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ​ബാ​ഴ്സ​ ​വീ​ഴ്ത്തി​യ​ത്.​ ​ എൽച്ചെയുടെ​പാ​സ്റ്റോ​റെ​ 88​-ാം​ ​മി​നി​ട്ടി​ൽ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട​ു.