
പഴയങ്ങാടി: വെങ്ങര ഇ.എം.എസ് മന്ദിരത്തിനു സമീപത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വെങ്ങരയിലെ കല്ലംവള്ളി വിപിൻ കുമാർ (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠനായ കല്ലംവള്ളി വിനോദി(38) നെ പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞദിവസം രാത്രി 11.30 ഓടെ വീട്ടിൽ വച്ച് ഇരുവരും വാക്കുതർക്കത്തിനൊടുവിൽ ഏറ്റുമുട്ടിയിരുന്നു.ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഘട്ടനത്തിൽ ഗുരുതരമായി പരിക്കേറ്റ വിപിൻ കുമാറിനെ നാട്ടുകാർ പരിയാരം കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൻ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനനേന്ദ്രിയത്തിന് ഏറ്റ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ്. അരുൺ മറ്റൊരു സഹോദരനാണ്.