
ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്‌മപർവ്വം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ ആദ്യ നാലുദിവസം കൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയേറ്റർ സംഘടന ഫിയോക് അറിയിച്ചു. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ ഭീഷ്‌മപർവ്വം നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നാലുദിവസം കൊണ്ട് 53 കോടി കളക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. .സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കാഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചത് അമൽ നീരദ് പ്രൊഡക്ഷൻശ് ആണ്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് സിനിമയുടെ വിതരണം.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, നദിയ മൊയ്തു, ദിലീഷ് പോത്തൻ, ലെന, സ്രിന്റ, വീണ നന്ദകുമാർ, സുദേവ് നായർ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്