kk

കോട്ടയം : സ്വത്ത് തർക്കത്തിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് മരിച്ചത്. രഞ്ജുവിന്റെ സഹോദരൻ ജോർജാണ് വെടിയുതിർത്തത്. . ഇവരുടെ സഹോദരിയുടെ ഭർത്താവിനും വെടിയേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജിനെ പൊലീസ് പിടികൂടി.