
ഗർഭനിരോധനത്തിനും ലൈംഗികമായി പകരുന്ന രോഗങ്ങൾ തടയുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുവരുന്നവയാണ് കോണ്ടം. ലൈഗികബന്ധത്തിനിടെ പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കോണ്ടം വിചാരിച്ച ഫലം നൽകില്ല.
കോണ്ടത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ ഗർഭധാരണം 98 ശതമാനം തടയാൻ കഴിയുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എന്നാൽ കോണ്ടം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ കൂടുതൽ സുരക്ഷിതം നൽകുന്നു. അനാവശ്യ ഗർഭധാരണം തടയുന്നതിന് ഇവ സഹായിക്കും. ഒരിക്കലും ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.
ലെെംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെംഗിക രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.നാല്...ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം നിറം മാറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു.