jamshedpur

പ​നാ​ജി​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ലീ​ഗി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​ ​ടി​ ​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​വീ​ഴ്ത്തി​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​ ​ലീ​ഗ് ​വി​ന്നേ​ഴ്സ് ​ഷീൽഡ്​ ​സ്വ​ന്ത​മാ​ക്കി.​ ​ലീ​ഗ് ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ 20​ ​ക​ളി​ക​ളി​ൽ​ ​നി​ന്ന് 43​ ​പോ​യി​ന്റു​മാ​യാ​ണ് ​ജം​ഷ​ഡ്പൂ​ർ​ ​ഒ​ന്നാ​മ​ൻ​മാ​രാ​യ​ത്.​ ​ജം​ഷ​ഡ്പൂ​രി​ന് ​പി​ന്നി​ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്.​സി​ ​(38​),​ ​ബ​ഗാ​ൻ​ ​(37​),​ ​ബ്ലാ​സ്‌​റ്റേ​ഴ്സ് ​(34​)​ ​എ​ന്നീ​ടീ​മു​ക​ളാ​ണ് ​ആ​ദ്യ​ ​നാ​ല് ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഉ​ള്ള​ത്.​ ആദ്യമായാണ് ജംഷഡ്പൂർ ലീഗിൽ ഒന്നാമതെത്തുന്നത്. ​എ.​എ​ഫ്.​സി​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലേ​ക്ക് ​യോ​ഗ്യ​ത​യും​ ​ലീ​ഗ് ​ഘ​ട്ട​ത്തി​ലു​ള്ള​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള​ ​മൂ​ന്ന​ര​ക്കോ​ടി​ ​രൂ​പ​യും​ ​ജം​ഷ​ഡ്പൂ​ർ ​ഉ​റ​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ 56​-ാം​ ​മി​നി​ട്ടി​ൽ​ ​ബ​ഗാ​നെ​തി​രെ​ ​റി​ത്വി​ക് ​ദാ​സാ​ണ് ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.

സെ​മി​ ​ഫൈ​ന​ലി​ൽ​ ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സാ​ണ് ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​എ​തി​രാ​ളി.​ ​മ​റ്റൊ​രു​ ​സെ​മി​ ​ഹെ​ദ​രാ​ബാ​ദും​ ​ബ​ഗാ​നും​ ​ത​മ്മി​ലാ​ണ്.​ ​ഈ​ ​മാ​സം​ 11​നാ​ണ് ​ജം​ഷ​ഡ്പൂ​രും​ ​ബ്ലാ​സ്റ്റേ​ഴ്സും​ ​ത​മ്മി​ലു​ള്ള​ ​ഒ​ന്നാം​ ​പാ​ദ​ ​സെ​മി​ ​ന​ട​ക്കു​ക.

സെമി ഫൈനൽ

മാർച്ച്11- ഒന്നാം പാദം-

ജംഷഡ്പൂർ- ബ്ലാസ്റ്റേഴ്സ്

(രാത്രി 7.30 മുതൽ)

മാർച്ച് 12 - ഒന്നാം പാദം -

ഹൈദരാബാദ് -ബഗാൻ

(രാത്രി 7.30 മുതൽ)

മാർച്ച് 15 രണ്ടാംപാദം

ബ്ലാസ്റ്റേഴ്സ് -ജംഷഡ്പൂർ

(രാത്രി 7.30 മുതൽ)

മാർച്ച് 16 രണ്ടാം പാദം

ബഗാൻ -ഹൈദരാബാദ്

ഫൈനൽ

മാർച്ച് 20