 
പ്രമേഹംഎന്ന് കേൾക്കുമ്പോൾ ജീവിതം അവസാനിച്ചല്ലോ എന്ന വിഷാദത്തിലേക്ക് യാത്ര തുടങ്ങുന്നതിന് മുമ്പ് മനസിൽ കുറിക്കേണ്ട ഒരു പേരുണ്ട്, ഡോ. ഷാജിരാജിന്റെ 'പുനർജനീസ് ലൈഫ് സയൻസ്". ജീവിതം എത്ര മധുരമുള്ളതാണെന്ന് പ്രമേഹത്തിനുള്ള ചികിത്സയും കഴിഞ്ഞ്, പ്രമേഹത്തിന്റെ എല്ലാ മരുന്നുകളും നിറുത്തി പൂർണ ആരോഗ്യവാൻമാരായി ഇവിടെ നിന്നും മടങ്ങുന്നവർ സാക്ഷ്യപ്പെടുത്തുന്നു....
''പ്രമേഹരോഗത്തിൽ ആദ്യത്തെ ഇരുപത് വർഷമാണ് ഏറ്റവും പ്രധാനം. പ്രമേഹം ശരീരത്തിൽ കാര്യമായ തകരാറ് ഉണ്ടാക്കാത്ത ഈ കാലയളവിൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് കൃത്യമായ ചികിത്സ നേടുകയാണെങ്കിൽ തുടർന്നുള്ള ജീവിതം മധുരിക്കും. എന്റെ ജീവിതം തന്നെ അതിന് തെളിവാണ്.""
ചെന്നൈയിലെ വെങ്കിട്ടരമണ ആയുർവേദ കോളേജിൽ നിന്ന് 1992ൽ ബി.എ.എം.എസ് പാസായി ചെന്നൈയിൽ സ്ഥിരമാക്കിയ തൃശൂർ സ്വദേശിയായ ഡോ. ഷാജിരാജ് ആത്മവിശ്വാസത്തോടെ ഈ കാര്യം പറയുമ്പോൾ പ്രമേഹം ജീവിതം ദുരിതമയമാക്കി, പിന്നെ അനുയോജ്യമായ ചികിത്സയിലൂടെ ആരോഗ്യത്തിലേക്ക് തിരിച്ചു നടന്ന ഒരു കൂട്ടം ആളുകളുടെ സന്തോഷവും പ്രസരിപ്പും പ്രാർത്ഥനയുമുണ്ട്. അഗ്നിരസ എന്ന ചികിത്സയിലൂടെയാണ് ഈ ഡോക്ടർ പ്രമേഹരോഗികളെ ജീവിത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഈ ചികിത്സാസമ്പ്രദായത്തിൽ തുടരുന്ന പ്രമേഹരോഗികൾക്ക് പ്രമേഹരോഗത്തിന് മരുന്ന് കഴിക്കാതെ ആരോഗ്യപരവും സമാധാനപരവുമായ ജീവിതം നയിക്കാമെന്ന് അദ്ദേഹം പറയുന്നു. സ്ഥിരമായി മദ്യം കഴിക്കുന്ന പ്രമേഹരോഗികളെയും കുട്ടികളിലെ പ്രമേഹത്തെയും (ജുവനൈൽ ഡയബറ്റിസ്) ഈ രീതിയിൽ സുഖപ്പെടുത്താനാവില്ല.
പ്രമേഹത്തെ പ്രതിരോധിക്കുകയും കൃത്യമായ സമയത്ത് ചികിത്സ നൽകുകയുമാണ് 'പുനർജനീസ് ലൈഫ് സയൻസ്" ലക്ഷ്യമിടുന്നത്. വിവിധ ഡയബറ്റിക്ക് സംഘടനകളുമായും ഡോക്ടർമാരുമായും ഞങ്ങൾ സഹകരിക്കുന്നുണ്ട്. അവർക്ക് ഈ ചികിത്സ പറഞ്ഞുകൊടുത്ത് കൂടുതൽ പ്രമേഹരോഗികളെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. പ്രമേഹരോഗികളില്ലാത്ത ലോകമാണ് ഞങ്ങളുടെ സ്വപ്നം. അതേ പോലെ പ്രമേഹരോഗികൾക്ക് മരുന്നില്ലാത്ത, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഞങ്ങൾ കൊണ്ടുവരുന്നത്.
പ്രതീക്ഷയോടെയുള്ള യാത്ര
2014 ഒക്ടോബർ മാസത്തിലെ ഒരു രാത്രി ക്ളിനിക്ക് പൂട്ടി വീട്ടിൽ പോകാൻ നോക്കുമ്പോൾ പെട്ടെന്ന് എനിക്ക് നെഞ്ചിൽ ഒരു അസ്വസ്ഥത തോന്നി. ഒരു നിമിഷം ഇരുട്ട് നിറഞ്ഞ പ്രതീതി. ജീവിതം അവസാനിക്കാൻ പോകുകയാണോ എന്നൊരു തോന്നൽ. ജീവന്റെ വിലയറിഞ്ഞ രാത്രിയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞത്. അതുവരെ യാതൊരു സൂചനയും ഇല്ലായിരുന്നു. അന്നുമുതൽ പലതരം മരുന്നുകൾ, അലോപ്പതിയും ആയുർവേദവുമുൾപ്പെടെ പരീക്ഷിച്ചെങ്കിലും പ്രമേഹം മാത്രം കുറഞ്ഞില്ല. കേരളത്തിലെ പ്രശസ്തനായ ഒരു പ്രമേഹ വിദഗ്ദ്ധനെയും ഇടയ്ക്ക് കണ്ടു. പ്രമേഹത്തിന് പരിഹാരമുണ്ടായില്ലെങ്കിലും അതൊരു അസുഖമല്ല, ജീവിതം തീർന്നു എന്നു കരുതേണ്ട എന്ന പ്രതീക്ഷ അവിടെ നിന്നും ലഭിച്ചു. അദ്ദേഹത്തിന്റെ ചികിത്സയിൽ ആയുർവേദവും യോഗയും വ്യായാമവുമുൾപ്പെടെ എല്ലാം ചെയ്യുമ്പോഴും പ്രഭാതഭക്ഷണത്തിനുശേഷമുള്ള എന്റെ ബ്ളഡ് ഷുഗർ ഒരിക്കലും ഇരുന്നൂറിൽ താഴെ വന്നിട്ടേ ഇല്ല. തുടർന്ന് ഞാൻ തന്നെ എന്നെ ചികിത്സിക്കാൻ ഉണ്ടാക്കിയ മരുന്നാണ് ഡയാഡ്രോപ്സ്. ഈ മരുന്ന് ആദ്യമായി കൊടുത്തത് തൃശൂർ സ്വദേശി രാജേഷിനാണ്. പാൻക്രിയാസിൽ കല്ലുനിറഞ്ഞ് ഇൻസുലിൻ ഉത്പാദനം നിലച്ച് ഇൻസുലിൻ ഇൻജക്ഷൻ എടുത്തുകൊണ്ടിരുന്ന രാജേഷിന് ഈ മരുന്ന് കഴിച്ചശേഷം വലിയമാറ്റമുണ്ടായി. രാജേഷ് അന്ന് എന്നോട് പറഞ്ഞു, ഡോക്ടറേ... ഇതാണ് ശരിക്കും പ്രമേഹത്തിനുള്ള മരുന്ന്. പിന്നീട് എന്റെ പ്രമേഹവും സാധാരണനിലയിൽ എത്തിയപ്പോൾ എനിക്കത് ബോദ്ധ്യപ്പെട്ടു. തുടർന്ന് ഡിപ്പാർട്ട്മെന്റ് ഒഫ് ആയുഷിന്റെ അംഗീകാരത്തോടെ 2018 ൽ ഡ്രഗ് ലൈസൻസ് നേടിയ ഈ മരുന്ന് ഏറെ പ്രത്യാശയാണ് പ്രമേഹരോഗചികിത്സയിൽ പകരുന്നതെന്നാണ് അനുഭവസ്ഥർ വിലയിരുത്തുന്നത്. പേരുപോലെ തന്നെ 'പുനർജനീസ് ലൈഫ് സയൻസ്" പ്രമേഹരോഗികൾക്ക് പുനർജന്മമാണെന്ന് പറയാം. ഈ മരുന്ന് ആയുർവേദത്തിലെ അർക്ക എന്ന വിഭാഗത്തിൽ വരുന്നതാണ്. രാവണൻ രചിച്ച 'അർക്കപ്രകാശ" മാണ് ഈ ചികിത്സയുടെ ആധികാരികഗ്രന്ഥം.
എന്താണ് അഗ്നിരസ ചികിത്സ?
അഗ്നിരസചികിത്സ മൂന്നുഘട്ടമാണ്, ആദ്യഘട്ട ചികിത്സയിൽ പതിനാലുദിവസം രോഗിയുടെ മേൽ കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിംഗ് സെൻസർ (സി.ജി.എം) പിടിപ്പിക്കും. ആ ദിവസം അവർക്ക് സാധാരണ കഴിക്കുന്ന മരുന്നുകളും ആഹാരവും ഉപയോഗിക്കാം. രണ്ടാംഘട്ട ചികിത്സയിൽ പതിനാലുദിവസത്തെ ഇൻഹൗസ് ചികിത്സാരീതിയാണ്. ആ ദിവസങ്ങളിൽ രോഗി ക്ളിനിക്കിൽ ഡോക്ടറുടെ നിരീക്ഷണത്തിൽ താമസിക്കണം. അവരുടെമേൽ കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിംഗ് സെൻസർ (സി.ജി.എം) ഘടിപ്പിക്കും. ചികിത്സ തുടങ്ങുന്നതിന് മുമ്പ് അതുവരെയുള്ള അവരുടെ പൂർണമായ ബ്ളഡ് പാരാമീറ്ററുകൾ പരിശോധിക്കും. ചികിത്സയ്ക്ക് മുമ്പും ശേഷവും ഇങ്ങനെ പരിശോധിക്കാറുണ്ട്. ഹൃദയം, കരൾ എന്നിവയുടെ ക്ഷമത, തൈറോയ്ഡ്, ലിപ്പിഡ് പ്രൊഫൈൽ ഇങ്ങനെ എല്ലാവിധകാര്യങ്ങളും നോക്കും. ആദ്യദിവസം പ്രമേഹത്തിനുള്ള എല്ലാമരുന്നുകളും നിറുത്തി ഞങ്ങളുടെ മരുന്ന് നൽകി തുടങ്ങും. അതോടൊപ്പം അവർക്ക് വീണ്ടും സി.ജി.എം (കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിംഗ് സെൻസർ)വയ്ക്കുകയും ചെയ്യും, അതിന്റെ റീഡർ അവരുടെ കയ്യിൽ കൊടുക്കും. അടുത്ത പതിനാലുദിവസം ഇരുപത്തിനാലുമണിക്കൂറും രോഗികൾക്ക് തന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനാണിത്. ഈ ഷുഗർ കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് നോക്കി ഫുൾ ബോഡി ഡീടോക്സിഫിക്കേഷൻ പ്രക്രിയയിലേക്ക് കടക്കും. അവരുടെ ശരീരത്തിൽ അത്രയുംനാൾ അടിഞ്ഞുകൂടി കിടക്കുന്ന ഷുഗർ പൂർണമായും പുറത്തേക്ക് കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതോടൊപ്പം വ്യായാമങ്ങളും യോഗയും ഡയറ്റനുസരിച്ചുള്ള ഭക്ഷണവും തുടരും. ഇതാണ് പൊതുവേയുള്ള ചികിത്സാ പ്രോട്ടോകോൾ. അതിനുശേഷം അതുവരെയുള്ള സെൻസർ റീഡിംഗ് അവർക്ക് നൽകുന്നു. അതിൽ ഓരോ ദിവസവും ഷുഗർ കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അടുത്ത പതിനാലുദിവസം വീട്ടിൽ ഈ ചികിത്സ കൃത്യമായി ചെയ്യണം. ഇനി മൂന്നാംഘട്ടമാണ്. പതിനാറാമത്തെ ദിവസം മൂത്രത്തിലെ ഷുഗറിന്റെ അളവ് നോക്കും. മൂന്നു നേരങ്ങളായാണ് പരിശോധിക്കുന്നത്. വെറും വയറ്റിലും കാലത്ത് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കുശേഷം രണ്ടു മണിക്കൂറിനുശേഷവും മൂത്രത്തിലെ ഷുഗർ നോക്കും. ഷുഗർ ഇല്ല എന്ന് കണ്ടാൽ ഞങ്ങളുടെ മരുന്ന് ഘട്ടം ഘട്ടമായി കുറയ്ക്കും. ഒരു പ്രത്യേക അളവിൽ വന്നു കഴിഞ്ഞാൽ അതായത് മുപ്പത്, നാൽപ്പതുതുള്ളി മരുന്ന് കഴിച്ച് ഷുഗർ മൂത്രത്തിൽ ഇല്ലെന്ന് കണ്ടാൽ മരുന്ന് നിറുത്താം. അയാൾ പൂർണ ആരോഗ്യവാനായി എന്നാണ് ഇതിന്റെ അർത്ഥം. പിന്നീട് രണ്ടാമതൊരു സി.ജി.എം കൂടി ചെയ്യും. അതിൽ കൃത്യമായി ഷുഗർ നിൽക്കുകയാണെങ്കിൽ ജീവിതശൈലി ശരിയാണെന്ന് ഉറപ്പിക്കാം. പരമാവധി മൂന്നുമുതൽ ആറുമാസം വരെ നീളുന്ന ചികിത്സയാണിത്. കൃത്യമായി ഈ കാര്യങ്ങൾ ചെയ്യുന്ന രോഗിയാണെങ്കിൽ ഒന്നരമാസം കൊണ്ടു തന്നെ ഫലം ഉറപ്പാണ്.

രോഗത്തിന് പിന്നിലെ 
കാരണങ്ങൾ
പ്രമേഹരോഗം വരുന്നതിന് മുമ്പ് ശരീരത്തിലുണ്ടാകുന്ന ഒരു കാര്യമാണ് ഇൻസുലിൻ റെസിസ്റ്റൻസ്. നമ്മൾ അരി ഉൾപ്പെടയുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുന്നത്. കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ രക്തത്തിൽ കൂടുതൽ ഷുഗർ ഉത്പാദിപ്പിക്കപ്പെടും. ആ ഷുഗറിനെ എനർജിയായി മാറ്റാൻ വേണ്ടി പാൻക്രിയാസിന് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരും. ഇങ്ങനെ കൂടുതലായി വരുന്ന ഷുഗർ വ്യക്തിയുടെ മേൽ കൂടുതൽ വിശപ്പും ക്ഷീണവും ഉണ്ടാക്കും. അപ്പോൾ വീണ്ടും കൂടുതൽ ഭക്ഷണം കഴിക്കേണ്ടി വരും. കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഉണ്ടാക്കുന്ന പ്രശ്നമാണ് ഫാറ്റ് ഡെപ്പോസിഷനും ഇൻഫ്ളമേഷനും (നീർക്കെട്ട്). വയറിന് ചുറ്റുമാണ് ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. അത് കരളിൽ വരുമ്പോൾ ഫാറ്റി ലിവർ ഗ്രേഡ് വൺ മുതലായവ ഉണ്ടാകും. ഇത് കൂടി വരുമ്പോൾ ലിവർസിറോസിസാവാം. ഇതേ ഇൻഫ്ളമേഷൻ രക്തകുഴലുകളിലുണ്ടാകുമ്പോഴാണ് ബി.പി ഉണ്ടാകുന്നത്. ഫാറ്റി ലിവർ ഉണ്ടാകുന്ന ആൾക്ക് കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടാണ് ബി.പിയും കൊളസ്ട്രോളും പ്രമേഹത്തിന്റെ സഹയാത്രികരാണെന്ന്പറയുന്നത്. ഇവിടെയുള്ള പ്രമേഹരോഗികളുടെ രോഗത്തിന്റെ അടിസ്ഥാനകാരണം ഇൻസുലിൻ റെസിസ്റ്റൻസ് ആണെന്നാണ് എന്നെ ബലമായ വിശ്വാസം. കാരണം ഇൻസുലൻ റെസിസ്റ്റൻസ് ഉള്ള ആളിൽ കൂടുതൽ മരുന്നുകൾ എത്തുമ്പോൾ രക്തത്തിൽ കൂടുതൽ ഇൻസുലിൻ നിൽക്കുന്നുണ്ടെന്ന് പാൻക്രിയാസിന് സെൻസ് ചെയ്യാൻ കഴിയും. അതോടെ പാൻക്രിയാസ് ഷട്ട് ഡൗൺ ആകാനുള്ള സാദ്ധ്യതയുണ്ട്. മരുന്നുകൾ വീണ്ടും കൂട്ടുന്ന അവസ്ഥയിലേക്കാണ് അത് എത്തുക. പ്രമേഹരോഗിക്ക് ഒരിക്കലും മരുന്ന് നിറുത്താൻ സാദ്ധ്യമല്ല. നമ്മുടെ ശരീരത്തിൽ അധികമായുണ്ടാകുന്ന ഷുഗറിനെ ഗ്ളൈക്കോജനായി നമ്മുടെ ശരീരം മാറ്റിവയ്ക്കും. ആപത് ഘട്ടത്തിൽ എനർജിയായി ഉപയോഗിക്കാനാണിത്. ഷുഗറിനെ കട്ടിയാക്കുന്ന പ്രക്രിയ. കഫത്തിന്റെ ഗുണമാണിത്. എപ്പോൾ ശരീരത്തിന് ഷുഗറിനെ ഗ്ളൈക്കോജനാക്കി, അതായത് കട്ടിയാക്കി മാറ്റാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നോ അപ്പോൾ രക്തത്തിൽ ഷുഗർ കൂടും. അതുകൊണ്ടാണ് പ്രമേഹത്തെ ഡയബറ്റിസ് മെലിറ്റസ് അഥവാ ഒഴുകുന്ന മധുരം എന്ന് പറയുന്നത്. അത് കഫത്തിന്റെ ഗുണമായി കാണുന്നതു കൊണ്ടാണ് ആയുർവേദത്തിൽ കഫത്തിന്റേതായ രീതിയിൽ പ്രമേഹത്തെ ചികിത്സിക്കുന്നത്.
എല്ലായ്പ്പോഴും പ്രമേഹരോഗികൾ ചോദിക്കുന്ന ചോദ്യമാണ്, തന്റെ രോഗം മാറുമോ എന്ന്. ആയുർവദേ ചികിത്സയുടെ ആധികാരിക ഗ്രന്ഥമായ 'ചരകസംഹിത" യിൽ പ്രമേഹചികിത്സയെ കുറിച്ച് പറയുന്ന ഭാഗത്ത് ആറാമത് ശ്ലോകത്തിൽ ഈ കാര്യം പറയുന്നു. കഫം കൊണ്ടുണ്ടാകുന്ന പത്തുതരത്തിലുള്ള പ്രമേഹം മാറും. പിത്തം കൊണ്ടുണ്ടാകുന്ന ആറുതരം പ്രമേഹങ്ങൾ നിയന്ത്രിക്കാൻ കഴിയും. വാതം കൊണ്ടുണ്ടാകുന്ന നാലെണ്ണം നമ്മളെ കൊല്ലും എന്നാണ് ആ ശ്ളോകം പറയുന്നത്. ആയുർവേദം, സിദ്ധ ചികിത്സയിൽ പ്രമേഹം മാറും. പ്രമേഹമുണ്ടാകുന്നത് വാതം, പിത്തം, കഫം കാരണമാണോ എന്നറിയുന്നത് നാഡി സ്പന്ദനങ്ങൾ മനസിലാക്കിയാണ്.
പ്രമേഹരോഗികളുടെ ആന്തരികാവയവങ്ങൾക്ക് ഇത്രയധികം രോഗങ്ങളുണ്ടാകാനുള്ള കാരണം ശരീരത്തിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന പഞ്ചസാരയും രക്തത്തിൽ രോഗശമനത്തിനായി അധികമായി നൽകുന്ന ഇൻസുലൻ എന്ന ഹോർമോണുമാണ് (ഹൈപ്പർ ഇൻസുലിനിമിയ ). ഇൻസുലിൻ കാരണം ശരീരത്തിലുണ്ടാകുന്ന ഇൻഫ്ളമേഷൻ പ്രധാനരോഗങ്ങളുടെ ചവിട്ടുപടിയായി മാറുന്നുണ്ട്.
മനസ് നിറയ്ക്കുന്ന 
അനുഭവങ്ങൾ
പ്രമേഹരോഗി രക്തത്തിലെ ഷുഗറിന്റെ അളവ് മൂന്നു നേരം നോക്കണം. ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതിനാൽ ഈ രോഗികൾ ഒരിക്കലും കാർബോഹ്രൈഡേറ്റ് പൂർണമായും ഒഴിച്ചു നിറുത്തിയുള്ള ഭക്ഷണരീതി സ്വീകരിക്കരുത്. ഉദാഹരണമായി 2016 ലെ ഒരു അനുഭവം പറയാം. യു.കെയിലുള്ള മദിവാണൻ എന്ന ബോഡി ബിൽഡറുടെ അനുഭവമാണിത്. അദ്ദേഹം പതിനെട്ടുവർഷമായി പ്രമേഹരോഗിയായിരുന്നു. രോഗിയായപ്പോൾ ആദ്യം ഗുളിക കഴിച്ചു, പിന്നെ ഇൻഞ്ചക്ഷനായി, വീണ്ടും ഗുളികയിലേക്ക് മാറി. കുറേ കാര്യങ്ങൾ പഠിച്ചശേഷം ഭക്ഷണരീതിയിലൊക്കെ മാറ്റം വരുത്തി. ശരീരഭാരം കുറഞ്ഞപ്പോഴും പ്രമേഹത്തിന് മാത്രം മാറ്റമുണ്ടായില്ല. തുടർന്ന് ഇൻജക്ഷനിലേക്ക് മാറിയപ്പോഴാണ് ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് തോന്നിയത്. അതോടെ ഇന്ത്യയിൽ മടങ്ങിയെത്തി  പൂനെയിലെ പ്രശസ്തമായ പ്രമേഹരോഗ ആശുപത്രിയിൽ അഡ്മിറ്റായി. യു.കെയിൽ നിന്നും കൊണ്ടു വന്ന സി.ജി.എം അദ്ദേഹത്തിന്റെ കയ്യിൽ ഘടിപ്പിച്ച് ചികിത്സ തുടങ്ങി. ഇൻജക്ഷനും മരുന്നും നൽകിയിട്ടും പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പ്രമേഹം കൂടിയാൽ ഇൻജക്ഷന്റെ അളവ് കൂട്ടാനും കുറയുമ്പോൾ ഇൻജക്ഷൻ കുറയ്ക്കാനുമുള്ള നിർദ്ദേശവും നൽകി പിന്നെ ഡിസ്ചാർജായി. അദ്ദേഹം ഗൂഗിളിൽ തിരഞ്ഞ് നേരെ എന്റെയടുത്തെത്തി. ചികിത്സ തുടങ്ങി മൂന്നാമത്തെ ദിവസം ഇൻജക്ഷനെല്ലാം നിറുത്താൻ പറ്റി. ചികിത്സ തുടർന്നു. ആരോഗ്യം മെച്ചപ്പെട്ടപ്പോൾ പതുക്കെ എന്റെ മരുന്ന് നിറുത്തി. 2016 നുശേഷം അദ്ദേഹം പ്രമേഹത്തിന് മരുന്ന് കഴിച്ചിട്ടില്ല. ശരീരഭാരവും സാധാരണനിലയിലായി. ചെന്നൈയിൽ താമസിക്കുന്ന മലയാളിയായ പ്രദീപ് എന്ന രോഗി കൊവിഡ് തുടക്കക്കാലത്താണ് ഇവിടെ എത്തിയത്. പത്തുവർഷമായി പ്രമേഹരോഗിയായി. ചികിത്സയുടെ തുടക്കം തന്നെ എല്ലാ മരുന്നുകളും നിറുത്തി. ഒരുമാസത്തിനുള്ളിൽ തന്നെ പ്രദീപിന്റെ പ്രമേഹം മാറി. ഇന്നുവരെ പ്രമേഹത്തിന് മറ്റൊരു മരുന്നും കഴിച്ചിട്ടില്ല. ഈ രണ്ടുചികിത്സയുടെയും ഹെൽത്ത് റിപ്പോർട്ടുകളും പഠനവും 'പുനർജനീസ് "വെബ്സൈറ്റിൽ ലഭ്യമാണ്. പ്രമേഹരോഗ ചികിത്സയിൽ വളരെ പ്രധാനമാണ് ഗ്യാംഗ്രീൻ അഥവാ നാഡീവ്രണം. പ്രമേഹരോഗി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഡയബറ്റിക്ക് ഫൂട്ട്. അതായത് കാലിലെ ഒരു ചെറിയ സുഷിരത്തിലൂടെ പഴുപ്പോ അല്ലെങ്കിൽ വെള്ളമോ പുറത്തുവരും. കടുത്തമണവും അനുഭവപ്പെട്ടേക്കും. ഉപ്പൂറ്റിയിലോ, വിരലുകളിലോ എവിടെ വേണമെങ്കിലും വരാം. കാലിന് കടുത്ത വേദനയും ഉണ്ടാകും. തുടക്കത്തിൽ ചികിത്സിച്ചാൽ ഈ അവസ്ഥമാറ്റാം. രണ്ട് തരം നാഡീവ്രണങ്ങളുണ്ട്. വെറ്റ് ഗ്യാംഗ്റിൻ, ഡ്രൈ ഗ്യാംഗ്രീൻ. വെറ്റ് അവസ്ഥയിലാണെങ്കിൽ ചികിത്സിക്കാൻ കഴിയും. ഡ്രൈ ആണെങ്കിൽ ചികിത്സ പ്രയാസമാണ്. നേരത്തെ ചികിത്സ തേടിയാൽ കാൽ മുറിച്ചു നീക്കാതെ തന്നെ ചികിത്സിക്കാൻ കഴിയും. പലപ്പോഴും ഒരു ആംപ്യൂട്ടേഷനിൽ നിൽക്കില്ല എന്നതാണ് വേദനാജനകമായ അവസ്ഥ. പാദം മുതൽ തുട വരെയുള്ള ഭാഗം ചിലപ്പോൾ നീക്കം ചെയ്യേണ്ടി വന്നേക്കാം. സർജറിയുടെ തീയതി കിട്ടുമ്പോഴാണ് പല രോഗികളും ഇങ്ങോട്ടേക്ക് വിളിക്കുന്നത്. അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. കാലുകൾ  നഷ്ടപ്പെടാതെ തന്നെ ചികിത്സിക്കാനുള്ള മാർഗങ്ങൾ ആയുർവേദത്തിലുണ്ട്, നേരത്തെ ചികിത്സയ്ക്ക് എത്തണം എന്നുമാത്രം.
പ്രമേഹരോഗികൾക്ക് എല്ലാമരുന്നുകളും ഉപേക്ഷിച്ച് സന്തോഷത്തോടെ മുന്നോട്ടേക്ക് പോകാൻ കഴിയും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, അമിതഭാരം, ബി.പി തുടങ്ങിയ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. കാരണം രക്തത്തിൽ ഇൻസുലിൻ കൂട്ടാതെ, നോൺ ഇൻസുലിനായിട്ടുള്ള മരുന്നുകൾ മാത്രമാണ് ഈ ചികിത്സയിൽ നൽകുന്നത്. കൃത്യമായ ചിട്ടയോടെ ജീവിക്കുകയാണെങ്കിൽ ദീർഘകാലം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിതം മുന്നോട്ടേക്ക് കൊണ്ടു പോകാൻ കഴിയും.
(കൂടുതൽ വിവരങ്ങൾക്ക് www.agnirasa.in, 
email:shajiraj@gmail.com,
ഫോൺ: 9500001177)