arrest

തൃക്കാക്കര: ബസിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കിഴക്കമ്പലം തൊഴുതുംകുടി വീട്ടിൽ ജെയിംസി (52)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലയാറ്റൂർ - തൃപ്പുണിത്തുറ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തൃക്കാക്കര പൊലീസ് കേസെടുത്തു. പുത്തൻകുരിശിലെ ഒരു എൻജിനിയറിംഗ് കോളേജിൽ പി.ടി അദ്ധ്യാപകനാണ് ജെയിംസ്.