indian-students-

ചെന്നൈ : യുക്രെയിനിൽ ഉന്നത പഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയിൻ സൈന്യത്തിൽ ചേർന്ന് റഷ്യക്കെതിരെ ആയുധമെടുത്തതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള സൈനകേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് യുക്രെയിൻ അർദ്ധസൈനിക സേനയിൽ ചേർന്നത്. 21 വയസുകാരനാണ് സൈനകേഷ് രവിചന്ദ്രൻ. 2018ലാണ് ഇയാൾ ഉന്നത പഠനത്തിനായി യുക്രെയിനിലെ ഖാർകിവിലെ നാഷണൽ എയ്‌റോസ്‌പേസ് യൂണവേഴ്സിറ്റിയിൽ ചേർന്നത്. ഈ വർഷം പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.

റഷ്യ യുക്രെയിനിൽ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ കുടുംബത്തിന് സൈനകേഷുമായുള്ള ഫോൺ ബന്ധം നഷ്ടമായിരുന്നു. തുടർന്ന് കുടുംബം എംബസിയിൽ വിവരമറിയിക്കുകയും, അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും ചെയ്തു. എന്നാൽ റഷ്യയ്‌ക്കെതിരെ പോരാടാണ് തന്റെ തീരുമാനമെന്നും, യുക്രേനിയൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നതായും സൈനകേഷ് കുടുംബത്തെ അറിയിച്ചു.