hijacking-

കറാച്ചി : ഇന്ത്യ തേടുന്ന കൊടും ഭീകരനെ പാകിസ്ഥാനിലെ കറാച്ചിയിൽ വച്ച് അജ്ഞാത സംഘം കൊലപ്പെടുത്തി. 1999ൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാളായ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദാണ് പാകിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയിൽ വച്ച് വധിക്കപ്പെട്ടത്. മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. അക്രമി സംഘം എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മാർച്ച് ഒന്നിനാണ് ഭീകരൻ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്.

വിമാനം തട്ടിക്കൊണ്ടു പോയ ശേഷവും സഹൂറിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. ഇയാൾ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്. വ്യവസായി എന്ന വ്യാജേനയാണ് കറാച്ചിയിൽ കഴിഞ്ഞിരുന്നത്.