
വനിതാദിനത്തിൽ തന്റെ ജീവിതം മാറ്റി മറിച്ച മൂന്നു സ്ത്രീകളെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് റിമി ടോമി. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ചാണ് താരം അവരെ പരിചയപ്പെടുത്തുന്നത്.
'നിങ്ങളുടെ ഫിറ്റ്നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെക്കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോടു പറയാതിരിക്കട്ടെ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടെ.
താരാ സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. അവർ എന്റെ ജീവിതത്തിലും കരിയറിലും ശരീരത്തിലും മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേയ്‌ക്ക് കരുത്തോടെ നീങ്ങുകയാണു ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ." വിഡിയോ പങ്കുവച്ച് റിമി ടോമി കുറിച്ചു.
റിമിയുടെ യോഗ ട്രെയിനറാണ് താരാ വിജയൻ. ഹർഷ ഫിറ്റ്നസ് ട്രെയിനറും ബിന്നി കൃഷ്‌ണകുമാർ റിമിയുടെ അടുത്ത സുഹൃത്തും ഗായികയുമാണ്. ശരീരഭാരം കുറയ്‌ക്കാനായി ജിമ്മിൽ ചെയ്യുന്ന കടുത്ത വർക്കൗട്ടുകളുടെ വീഡിയോയെല്ലാം ഇടയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ റിമി തന്നെ പോസ്റ്റ് ചെയ്യാറുണ്ട്.
താരത്തിന്റെ പുതിയ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. വയർ കൊണ്ട് ഭാരം ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന വീഡിയോയാണ് പുതുതായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്.