ee

മ​ദ​യാ​ന​യു​ടെ​ ​ശ​ബ്ദ​മാ​ണോ​ ​വാ​ന​മ്പാ​ടി​യു​ടെ​ ​ശ​ബ്ദ​മാ​ണോ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​കേ​ൾ​ക്കാ​ൻ​ ​കൊ​തി​ക്കു​ന്ന​തും​ ​ഓ​ർ​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​തും?​​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​രു​ടെ​ ​വാ​ക്കു​ക​ൾ​ ​സൗ​മ്യ​മാ​യി​രു​ന്നു.​ ​എ​സ്.​ഐ​യാ​യി​ ​വി​ര​മി​ച്ച​ ​ബാ​ല്യ​കാ​ല​സു​ഹൃ​ത്ത് ​വേ​ലാ​യു​ധ​ൻ​ ​അ​തു​കേ​ട്ട് ​നെ​ടു​വീ​ർ​പ്പി​ട്ടു.​ ​പി​ന്നെ​ ​കു​റ്റ​ബോ​ധ​ത്തോ​ടെ​ ​പ​റ​ഞ്ഞു​:​ ​സ​ർ​വീ​സി​ലി​രി​ക്കു​മ്പോ​ൾ​ ​ഇ​രു​മ്പ​ൻ​ ​എ​ന്ന് ​കു​റ്റ​വാ​ളി​ക​ൾ​ ​എ​ന്നെ​ ​വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത് ​ര​ഹ​സ്യ​മ​ല്ല.​ ​തീ​ ​പാ​റു​ന്ന​ ​നോ​ട്ട​വും​ ​അ​രി​ശ​വും.​ ​നി​ഴ​ൽ​ ​ക​ണ്ടാ​ൽ​ ​ത​ന്നെ​ ​പ​ല​വി​രു​ത​ന്മാ​രു​ടെ​യും​ ​മു​ട്ടി​ടി​ക്കും.​ ​മു​ണ്ട് ​ന​ന​യു​ക​യും​ ​ചെ​യ്യും.​ ​നാ​മ​ജ​പം​ ​പോ​ലും​ ​അ​ല​റും​പോ​ലെ​യാ​ണെ​ന്ന് ​ഭാ​ര്യ​ ​ക​ളി​യാ​ക്കു​മാ​യി​രു​ന്നു.​ ​ആ​ലോ​ചി​ക്കു​മ്പോ​ൾ​ ​പ​ശ്ചാ​ത്താ​പം.​ ​ഇ​പ്പോ​ൾ​ ​തൊ​ണ്ട​വേ​ദ​ന​യ്ക്ക് ​അ​ലോ​പ്പ​തി​യും​ ​ആ​യു​ർ​വേ​ദ​വും​ ​മാ​റി​മാ​റി​ ​പ​രീ​ക്ഷി​ക്കു​ന്നു.​ ​ഉ​ച്ച​ത്തി​ൽ​ ​പ​റ​ഞ്ഞാ​ലേ​ ​മ​റ്റു​ള്ള​വ​ർ​ ​അ​നു​സ​രി​ക്കൂ,​ ​ബ​ഹു​മാ​നി​ക്കൂ​ ​എ​ന്ന് ​കു​ട്ടി​ക്കാ​ല​ത്ത് ​അ​ച്ഛ​ൻ​ ​പ​റ​യു​മാ​യി​രു​ന്നു.​ ​അ​ച്ഛ​നും​ ​ആ​ ​ശീ​ല​മാ​യി​രു​ന്നു.​ ​ത​ള​ർ​വാ​തം​ ​പി​ടി​ച്ച് ​അ​ച്ഛ​ൻ​ ​മൂ​ന്നു​വ​ർ​ഷം​ ​കി​ട​ന്നു.​ ​തൈ​ല​മി​ട്ട് ​കാ​ലു​ത​ട​വാ​ൻ​ ​വി​ളി​ക്കു​മ്പോ​ൾ​ ​മ​ക്ക​ൾ​ക്ക് ​ഭ​യ​മാ​യി​രു​ന്നു.​ ​മ​രി​ക്കു​ന്ന​തി​ന് ​ര​ണ്ടു​ദി​വ​സം​ ​മു​മ്പ് ​അ​ച്ഛ​ൻ​ ​സൗ​മ്യ​മാ​യി​ ​പ​റ​ഞ്ഞു​:​സ്നേ​ഹം​ ​ക​ല​ർ​ന്ന​ ​സ്വ​ര​മാ​ണ്, ​ആ​ദ​ര​വി​നും​ ​ അം​ഗീ​കാ​ര​ത്തി​നും​ ​ സ്വീ​കാ​ര്യ​ത​യ്ക്കും​ ​ന​ല്ല​ത്.​ ​ചില ജോലിയുടെ ഭാഗമായി ഇരിക്കുമ്പോൾ അത്യാവശ്യത്തിന് ശാസിക്കേണ്ടിവരും. പരുഷഭാവം കാട്ടേണ്ടിവരും. പക്ഷേ ആ ശകാരവാക്കിൽ ചൂരലേ പാടുള്ളൂ. ഉലക്കയാണെങ്കിൽ എല്ലുകൾ നുറുങ്ങിപ്പോകും. കോപം വരുമ്പോഴും ഇക്കാര്യം മറക്കരുത്. ഭ​യ​മു​ണ്ടാ​ക്കു​ന്ന​ ​അ​ല​ർ​ച്ച​യും​ ​ഗ​ർ​ജ​ന​വും​ ​താ​ത്ക്കാ​ലി​ക​ ​ലാ​ഭ​മേ​ ​ഉ​ണ്ടാ​ക്കൂ.​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞ​ത് ​ശ​രി​യാ​ണെ​ന്ന് ​ഇ​പ്പോ​ൾ​ ​എ​നി​ക്കും​ ​തോ​ന്നു​ന്നു.​ ​വേ​ലാ​യു​ധ​ന്റെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​പു​ഞ്ചി​രി​ച്ചു.​ ​ശ്രീ​നാ​രാ​യണഗു​രു​വി​ന്റെ​യും​ ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ​യും​ ​കൃ​തി​ക​ൾ​ ​ഹൃ​ദി​സ്ഥ​മാ​ണ് ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ക്ക്.​ ​സ​മ​യ​വും​ ​കാ​ല​വും​ ​ഒ​ത്തു​വ​രു​മ്പോ​ൾ​ ​കാ​റി​ൽ​ ​പ​ന്മ​ന​യി​ലും​ ​ശി​വ​ഗി​രി​യി​ലും​ ​പോ​കും.​ ​കൈ​യി​ലു​ള്ള​ ​പേ​ഴ്സി​ൽ​ ​ര​ണ്ട് ​ആ​ചാ​ര്യ​ന്മാ​രു​ടെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

വേ​ലാ​യു​ധ​ന്റെ​ ​കു​റ്റ​ബോ​ധം​ ​മാ​റ്റാ​നാ​യി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​വി​ഷ​യം​ ​മാ​റ്റി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ ​പ​ര​മ​ഹം​സ​രെ​യും​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​നെ​യും​ ​പ​റ്റി​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​നി​രീ​ക്ഷ​ണം​ ​എ​ത്ര​ശ​രി​യാ​ണ്.
വി​വേ​കാ​ന​ന്ദ​സ്വാ​മി​യി​ല്ലെ​ങ്കി​ൽ​ ​ഇ​ന്ന് ​ഹി​ന്ദു​മ​തം​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഗു​രു​ദേ​വ​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ഒ​രു​ ​അ​രു​വി​ ​ഒ​ഴു​കും​പോ​ലെ​ ​സൗ​മ്യ​മ​ധു​ര​മാ​യി​രു​ന്നു​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​സ്വ​ര​മെ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്.​ ​സു​ഹൃ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​കേ​ട്ട് ​സ​ന്തോ​ഷ​ഭാ​വ​ത്തി​ലെ​ത്തി​യ​ ​വേ​ലാ​യു​ധ​ൻ​ ​ചോ​ദി​ച്ചു​:​ ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​ക്കു​റി​ച്ച് ​എ​ന്താ​യി​രു​ന്നു​ ​ഗു​രു​വി​ന്റെ​ ​അ​ഭി​പ്രാ​യം​?​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​രു​ടെ​ ​മു​ഖം​ ​പ്ര​കാ​ശി​ച്ചു.​ ​ശാ​സ്ത്ര​ങ്ങ​ളൊ​ന്നും​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​ഠി​ച്ചി​രു​ന്നി​ല്ല​ ​അ​ല്ലേ,​ ​പ​ക്ഷേ​ ​ഈ​ശ്വ​ര​ൻ​ ​കു​ഴി​ച്ച​ ​കി​ണ​റാ​ണ്.​ ​അ​തി​ലെ​ ​വെ​ള്ളം​ ​എ​ന്നും​ ​മ​ധു​ര​മാ​യി​രി​ക്കും.​ ​ഒ​രി​ക്ക​ലും​ ​വ​റ്റു​ക​യി​ല്ല​ ​എ​ന്നാ​യി​രു​ന്ന​ത്രേ​ ​ഗു​രു​ദേ​വ​ ​നി​രീ​ക്ഷ​ണം.​ ​ഈ​ശ്വ​ര​ൻ​ ​കു​ഴി​ച്ച​കി​ണ​ർ​ ​എ​ത്ര​ ​കാ​വ്യാ​ത്മ​ക​മാ​യ​ ​പ്ര​യോ​ഗം.​ ​വേ​ലാ​യു​ധ​ൻ​ ​ആ​ ​വാ​ക്കു​ക​ൾ​ ​ആ​വ​ർ​ത്തി​ച്ചു.​ ​ഉ​ച്ച​ത്തി​ലു​ള്ള​ ​ശ​ബ്ദം​ ​കൊ​ണ്ട് ​വീ​ടും​ ​നാ​ടും​ ​ഭ​രി​ക്കാ​മെ​ന്ന് ​തെ​റ്റി​ദ്ധ​രി​ക്കു​ന്ന​വ​ർ​ ​ഈ​ ​വാ​ക്കു​ക​ളി​ലെ​ ​ആ​ർ​ദ്ര​ത​ ​രു​ചി​ച്ചെ​ങ്കി​ൽ​. ​ഉ​റ്റ​സു​ഹൃ​ത്തി​ന്റെ​ ​നി​രീ​ക്ഷ​ണ​ത്തെ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​ആ​ശി​ർ​വ​ദി​ച്ചു.​ ​ഇ​രു​വ​രു​ടെ​യും​ ​പു​ഞ്ചി​രി​ക്ക്​ ​ഒ​രേ​ ​നി​റ​വും​ ​അ​ർ​ത്ഥ​വു​മാ​യി​രു​ന്നു.
(​ഫോ​ൺ​:​ 9946108220)