
അശ്വതി: തൊഴിലിൽ അഭിവൃദ്ധി. ആശ്വസിപ്പിക്കുന്നതിനു പകരം വേദനിപ്പിക്കുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ കേൾക്കേണ്ടിവരും.
ഭരണി: കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്രപ്പണികൾ നടത്തും.
കാർത്തിക: ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കൂടും. കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നഷ്ടമാകുമെങ്കിലും അതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയും.
രോഹിണി: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ജീവിതത്തിൽ നിർണായകമായ തീരുമാനമെടുക്കും.
മകയിരം: മതപരമായ പ്രഭാഷണങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. രോഗാരിഷ്ടതകളുണ്ടാകുമെങ്കിലും ചികിത്സ ഫലപ്രദമാകും.
തിരുവാതിര: സന്താനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉന്നതിയുണ്ടാകും. തിരുത്തുവാനാകാത്ത തെറ്റുകൾ ആരോപിച്ചതു കാരണം ശിക്ഷ അനുഭവിക്കേണ്ടിവരും.
പുണർതം: പുരാതന ധനം ലഭിക്കും. സർക്കാർ നിയമനത്തിന് പരിഗണിക്കപ്പെടും. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും.
പൂയം: ഊഹക്കച്ചവടത്തിൽ അഭിവൃദ്ധിയും ലാഭവുമുണ്ടാകും.  മുതിർന്നവരെ ബഹുമാനിക്കും. സത്കീർത്തി ഫലം.
ആയില്യം: ആവശ്യത്തിനനുസരിച്ച് മാത്രം ചെലവ് ചെയ്യും. മാതാപിതാക്കൾക്ക് അസുഖമുണ്ടാകാൻ സാദ്ധ്യത.
മകം: മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്.
പൂരം: സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ അമിത ഉത്കണ്ഠ അനുഭവപ്പെടും. വ്യവഹാരവിജയം പ്രതീക്ഷിക്കാം.
ഉത്രം: ഉചിതമായ തീരുമാനങ്ങൾ എടുത്തതിനാൽ വീട്ടിൽ സന്തോഷം നിറയും.ഔദ്യോഗികമായ സ്ഥാനക്കയറ്റം ലഭിക്കും. കേസിൽ വിജയം.
അത്തം: അതിർത്തി തർക്കമുണ്ടാകാനിടയുണ്ട്. ശാരീരിക ക്ളേശങ്ങൾ, ദൂരദേശഗമനം, കാര്യതടസം എന്നിവ ഫലം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ചിത്തിര: ചീത്തകൂട്ടുകെട്ടുകൾ ഉപേക്ഷിക്കാൻ തയ്യാറാകും. നിലവിലുള്ള സംരംഭങ്ങളിൽ പുരോഗതി അനുഭവപ്പെടും.
ചോതി: ആദ്ധ്യാത്മികപരിപാടികളിൽ സകുടുംബം പങ്കെടുക്കും. തെറ്റിദ്ധാരണമൂലം കുടുംബത്തിൽ അസ്വസ്ഥത അനുഭവപ്പെടും.
വിശാഖം: വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  രാഷ്ട്രീയപരമായി അപവാദം കേൾക്കാനിടയുണ്ട്.
അനിഴം: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. അപ്രതീക്ഷിതധനയോഗം.
തൃക്കേട്ട: ആത്മീയചിന്തകളിൽ താത്പര്യം കൂടും. രോഗാരിഷ്ടതകൾക്ക് സാദ്ധ്യത. വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും.
മൂലം: കുടുംബത്തിൽ ഐശ്വര്യസമൃദ്ധി. പുതിയ സംരംഭങ്ങളിൽ പെട്ട് ധനനഷ്ടമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
പൂരാടം: ബന്ധുജനസമാഗമം, വിരുന്നുസത്ക്കാരം, വിദ്യാവിജയം, പരീക്ഷാദികളിൽ സന്താനങ്ങൾ നല്ല പ്രകടനം കാഴ്ചവയ്ക്കൽ എന്നിവ പ്രതീക്ഷിക്കാം.
ഉത്രാടം: ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകും. ഭൃത്യജനങ്ങളിൽ നിന്ന് സഹായസഹകരണം, കുടുംബത്തിൽ സന്താനസൗഭാഗ്യം, ഗൃഹത്തിൽ മംഗളകർമ്മങ്ങൾ എന്നിവ നടക്കും.
തിരുവോണം: സർക്കാർ നിയമന ഉത്തരവിനായി കാത്തിരിക്കേണ്ടിവരും. കായികവിനോദങ്ങളിൽ പങ്കെടുത്ത് ബഹുമതികൾ ലഭിക്കും.
അവിട്ടം: അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെടും. മക്കൾക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കും.
ചതയം: സഹോദരങ്ങളും അയൽക്കാരുമായി സൗഹൃദം പുലർത്തും. ജീവിതപങ്കാളിയുമായി സൗന്ദര്യപ്പിണക്കത്തിന് സാദ്ധ്യത.
പൂരുരുട്ടാതി: ദൂരയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തിൽ പുരോഗതി.
ഉത്രട്ടാതി: ആഡംബരവസ്തുക്കൾക്കായി ധനം ചെലവഴിക്കും. യാത്രാവേളകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്.
രേവതി: സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും. പത്രപ്രവർത്തകർക്കും കലാകാരന്മാർക്കും അനുകൂല സമയം.