
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവു തെളിയിച്ച പൊലീസ് വകുപ്പിലെ നാല് വനിതാ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കൊച്ചി സിറ്റി സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആനി.എസ്.പി, കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് നൈസി.കെ.എൽ, തൃശൂർ ഡി.എച്ച്.ക്യു ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിന്ദു.കെ.പി, പൊലീസ് സ്‌പോർട്സ് ടീം ഹവിൽദാർ അലീന ജോസ് എന്നിവരെയാണ് ആദരിച്ചത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാമും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.