
ചിക്കൻ, മട്ടൺ, മീൻ വിഭവങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു ഗംഭീര സദ്യ കഴിച്ചാലോ... ഇങ്ങനെയും ഒരു സദ്യ കിട്ടുമോയെന്ന് ചിന്തിക്കാൻ വരട്ടെ. ഈ ഐറ്റംസ് എല്ലാം ഒന്നിച്ചു കിട്ടുന്ന ഒരു കടയുണ്ട്. തമിഴ്നാട് പെരുന്തുറൈയിലേക്ക് വണ്ടി കയറണമെന്ന് മാത്രം. അവിടെ യുബിഎം ഹോട്ടലിൽ നമ്മ വീട്ട് സാപ്പാട് എന്ന പേരിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നോൺവെജ് സദ്യ വിളമ്പുന്നുണ്ട്.
ഉപ്പിൽ തുടങ്ങി അവസാനം മധുരത്തിൽ കലാശിക്കുന്നതാണ് ഇവിടത്തെ ഭക്ഷണരീതി. സാധാരണ ഹോട്ടലിൽ പോകുന്നതു പോലെ ചെന്നാൽ ഇവിടെ ഭക്ഷണം കിട്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒരു സമയം തരും. ആ സമയത്ത് എത്തിയാൽ വയർ നിറച്ച് തട്ടിവിടാം. ഒരു സദ്യയ്‌ക്ക് 700 രൂപയാണ്. പക്ഷേ, രണ്ടുപേർക്ക് സുഖമായി കഴിക്കാമെന്നതാണ് ഈ സദ്യയുടെ പ്രത്യേകത. വീഡിയോ കാണാം...