അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടയാളാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് ഷൈൻ സംസാരിക്കുന്നതെന്നും താരം ലഹരിയിലായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
എന്നാൽ, അതിനെല്ലാമുള്ള മറുപടിയുമായിട്ടാണ് താരം ഇപ്പോഴെത്തിയിരിക്കുന്നത്. രണ്ടെണ്ണം അടിച്ചാലും ഓൺ ആയിട്ട് തന്നെയിരിക്കുമെന്നും കാലിന്റെ വേദനയാണ് പ്രശ്നമെന്നും ഷൈൻ പറയുന്നു.
'കാലിന്റെ ലിഗമെന്റിനാണ് പ്രശ്നം പറ്റിയത്. എല്ല് പൊട്ടുന്നതിനേക്കാൾ പ്രശ്‌നമാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ആറാഴ്ച കാലിന് റെസ്റ്റാണ് പറഞ്ഞത്. ഞാനത് പറഞ്ഞ് രണ്ടാഴ്ച ആക്കിയിട്ടുണ്ട്. തല്ലുമാലയുടെ ബാക്കി ഷൂട്ട് ചെയ്യാനുണ്ട്. കാലിന് പരിക്ക് പറ്റിയ അന്ന് രാത്രിയാണ് അടിച്ച് ഫിറ്റായി ഇന്റർവ്യൂന് വന്നെന്ന് പറഞ്ഞ് പ്രശ്‌നമായത്. അതാ ഞാൻ പറഞ്ഞത് നമ്മൾ രണ്ടെണ്ണം അടിച്ചാലും ഓൺ ആയിട്ടേ ഇരിക്കൂ. ഓഫാണെങ്കിൽ ഇന്റർവ്യൂന് വന്നിരിക്കില്ലല്ലോ.
80കളിൽ സിഗററ്റ് വലിക്കുന്നതൊക്കെ വലിയ അലങ്കാരമായിരുന്നു. എല്ലാ ഫ്രെയിമിലും ആ സീനുണ്ടാകും. ഇപ്പോൾ വലിക്കാൻ പോലും ഒരു സ്ഥലം കിട്ടുന്നില്ല. കാരക്ടർ വലിക്കുന്നുണ്ടെങ്കിലും ഞാൻ യഥാർത്ഥത്തിൽ സിഗററ്റ് വലിക്കാറില്ല." ഷൈൻ പറയുന്നു.
