
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ഔഷധസേവ കൊണ്ട് രോഗങ്ങൾ മാറിക്കിട്ടും, പുത്രവാത്സല്യം കാണിക്കും, കുടുംബാംഗങ്ങൾ തമ്മിൽ ഐക്യത ഉണ്ടാകും, വിദേശത്ത് നിന്നും സമ്പാദ്യമോ ഉപജീവനമാർഗമോ ലഭിക്കും, കഷ്ടതകൾ എല്ലാം മാറി കിട്ടും.
ഭരണി: പ്രയാസങ്ങളെല്ലാം മാറിക്കിട്ടും, വിരോധികൾ അനുകൂല ഭാവത്തിൽ വരും, തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും, നഷ്ടപ്പെട്ടുപോയ വസ്‌തുക്കളും ഉപജീവനമാർഗങ്ങളും ശക്തമായ രീതിയിൽ തിരികെ ലഭിക്കും.
കാർത്തിക: ബന്ധുക്കളോടൊപ്പവും കുടുംബാംഗങ്ങളോടൊപ്പവും ആനന്ദത്തിൽ കഴിയും, പ്രയാസങ്ങളും കഷ്ടതകളും രോഗാദി ദുരിതങ്ങളും ഒഴിവായി കിട്ടും, ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്‌പ്രയാസം സഫലമാകും, സർവ്വാഭീഷ്ട സിദ്ധി ഉണ്ടാവും.
രോഹിണി: വളരെ നാളായി അനുഭവിച്ചു വന്നിരുന്ന കഷ്ടതകളും മുൻകാലത്തെ കർമ്മഫല ദോഷങ്ങളും ഇല്ലാതെയാകും, സമ്പത്തും കീർത്തിയും ലഭിക്കും, മന:പ്രയാസങ്ങൾ എല്ലാം മാറി സന്തോഷത്തോടെ പ്രവർത്തിക്കാൻ സാധിക്കും, സന്താന ഭാഗ്യത്തിന് സാദ്ധ്യത.
മകയിരം: ശക്തമായി ഉണ്ടായിരുന്ന വ്യാധികൾക്ക് ശമനമുണ്ടാകും, തൊഴിലിടത്ത് തടസങ്ങളോ പ്രയാസങ്ങളോ ഉണ്ടാകും, സ്‌നേഹിതരെ കൊണ്ട് ഉപദ്രവങ്ങൾ ഉണ്ടാകും, ചെയ്യുന്ന ഉപകാരങ്ങൾ എല്ലാം തന്നെ പ്രതികൂലമായി വരും, സ്ത്രീകളുമായി കലഹത്തിനു നിൽക്കരുത്.
തിരുവാതിര: അകാരണമായ മന:പ്രയാസത്താൽ ക്ഷീണിതനും അവശനും ആയി കാണപ്പെടും, വിശ്വസിച്ചിരുന്ന ബന്ധുക്കളെല്ലാം കൈവിടും, വ്യാധി മൂലം ധനവ്യയം ഉണ്ടാവും, പണയത്തിൽ ഇരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാൻ സാദ്ധ്യത, ജീവിതപങ്കാളിയുടെ സഹായവും സഹകരണവും ഉണ്ടാകും.
പുണർതം: കുടുംബത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങളും വഴക്കുകളും സംഭവിക്കാം, തൊഴിൽ നഷ്ടം വരാതെ സൂക്ഷിക്കണം, വിവാഹം പോലെയുള്ള കാര്യങ്ങൾക്ക് പണം ചെലവാകും, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ അകാരണമായി ശത്രുക്കളെ സൃഷ്ടിക്കും.
പൂയം: സ്‌നേഹിതരും ബന്ധുക്കളും ശത്രുതാ മനോഭാവത്തോടെ പെരുമാറും, പല വിധത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും, സമൂഹത്തിൽ നിന്നും നിന്ദയും വെറുപ്പും അനുഭവിക്കേണ്ടിവരും, മനസിൽ വിചാരിച്ച കാര്യങ്ങൾക്ക് തടസങ്ങൾ ഉണ്ടാകും, പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ഉള്ള ആലോചന മാറ്റിവയ്‌ക്കുക.
ആയില്യം: രോഗാവസ്ഥ വഷളാകും, താമസസ്ഥലം മാറ്റേണ്ടിവരും, സംസാരം വളരെ നിയന്ത്രിക്കണം, സ്വന്തം വാക്കുകൾ മറ്റുള്ളവർക്ക് അരോചകം ആകും, രാത്രികളിൽ അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും, മറ്റുള്ളവരാൽ വഞ്ചിക്കപ്പെടാതെ ശ്രദ്ധിക്കണം, ചെയ്യുന്ന തൊഴിലിൽ നഷ്ടം ഉണ്ടാകാൻ സാദ്ധ്യത.
മകം: കാലദോഷ നിവൃത്തിയും നന്മയും ഉണ്ടാകും, മോശമായ അവസ്ഥകളും ആപത്തുകളും മാറിക്കിട്ടും, ഒന്നിനും ഒരു കുറവും ഇല്ലാതെ കുടുംബം അഭിവൃദ്ധി പ്രാപിക്കും, തൊഴിലിൽ മേന്മ ഉണ്ടാകും, കുടുംബത്തിലെ മുതിർന്നവരെ കൊണ്ട് സഹായങ്ങൾ പ്രതീക്ഷിക്കാം.
പൂരം: അർഹതയില്ലാത്ത സ്വത്തുക്കൾ കൈവശം വന്നുചേരും, കച്ചവടങ്ങളിൽ ലാഭങ്ങൾ ഉണ്ടാകുന്നതിനാൽ സാമ്പത്തിക ബാദ്ധ്യതകൾ കുറയ്ക്കാൻ സാധിക്കും, അശരണരെ സഹായിക്കുന്നത് വഴി മനോദുരിതങ്ങൾ ഒഴിഞ്ഞുപോകും, വിദ്യാർത്ഥികൾ വളരെയധികം സമചിത്തത പാലിക്കണം.
ഉത്രം: എതിർത്തിരുന്നവരും പഴി പറഞ്ഞിരുന്നവരും നിഷ്‌പ്രഭരാകും, ശത്രുക്കൾ മിത്രതാ ഭാവത്തിൽ ആകും, സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തും, തൊഴിലിൽ അഭിവൃദ്ധിയും ലാഭമുണ്ടാകും, വ്യവസായങ്ങൾ നടത്തുന്നവർക്ക് പുതിയ ശാഖകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്ന ദിവസം.
അത്തം: സമൂഹത്തിലെ മുതിർന്നവരുടെ സഹായവും ആദരവും ലഭിക്കും, കുടുംബത്തിൽ വിവാഹാദി മംഗള കർമ്മങ്ങൾ നടക്കും, ശുഭാപ്തി വിശ്വാസം വളരും, ബന്ധുക്കളുമായി ചേർച്ചയുണ്ടാകും, സന്താനങ്ങളാൽ അഭിമാനം ലഭിക്കും, യാത്രകൾ ഫലപ്രദമാകും, ധന പ്രാപ്തി ഉണ്ടാവും.
ചിത്തിര: കൂടപ്പിറപ്പുകളെ കൊണ്ടും സ്‌നേഹിതരെ കൊണ്ടും ഉപകാരപ്രദമാണ് ഇന്നത്തെ ദിവസം, കുടുംബത്തിൽ നിന്നും പിണങ്ങിപ്പോയവർ തിരികെ വരും, വ്യാപാര ആവശ്യവുമായി അന്യദേശത്ത് പോവുന്നതിനും അതുവഴി നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും, കടം കൊടുത്ത പണം തിരികെ ലഭിക്കും.
ചോതി: സമൂഹത്തിലുണ്ടായിരുന്ന അംഗീകാരവും ആദരവും നഷ്ടപ്പെടും, ആശകളെല്ലാം നിരാശകൾ ആയി മാറും, പൂർവികർ ഉണ്ടാക്കി വച്ചിരുന്ന ധനവും സ്വത്തും നഷ്ടപ്പെടാതെ നോക്കണം, സ്ത്രീജനങ്ങൾ മൂലം കുടുംബ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, മനസ് ചഞ്ചലപ്പെടാതെ പ്രശ്നങ്ങളെ ധീരമായി നേരിടണം.
വിശാഖം: സ്വന്തക്കാരും ബന്ധുക്കളുമായി ചേർന്ന് മോശപ്പെട്ട പ്രവർത്തികൾ ചെയ്യരുത്, തൊഴിൽ നഷ്ടത്തിന് കാരണമാകുന്ന പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്, രോഗദുരിതങ്ങൾ കൊണ്ട് ധനനാശം സംഭവിക്കും.
അനിഴം: ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടതായി വരും, സഹപ്രവർത്തകരുമായി കലഹത്തിനു നിൽക്കരുത്, മേലദ്യോഗസ്ഥരിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ, പ്രയാസങ്ങൾക്ക് മേൽ പ്രയാസങ്ങൾ അധികരിക്കും, കടം കൊടുത്ത പണം തിരികെ ലഭിക്കാൻ പ്രയാസം ഉണ്ടാകും.
കേട്ട: അയൽക്കാർ ദുഷിക്കും, പ്രണയ സംബന്ധമായ പ്രശ്നങ്ങളിൽ വിപരീത അനുഭവങ്ങൾ, കടക്കാരുടെ ശല്യം ഉണ്ടാവും, കുടുംബത്തിൽ പലവിധ പ്രയാസങ്ങളും അംഗങ്ങൾ തമ്മിൽ വിരോധവും ഉണ്ടാവും, കഴിവതും പങ്കാളിയുമായി പിണങ്ങാതെ ഇരിക്കാൻ ശ്രമിക്കുക.
മൂലം: പ്രയത്നങ്ങൾ ദുർബലമാവുകയും നിഷ്പ്രഭമാകുകയും ചെയ്യും, മന:പ്രയാസം മൂലം മനോനില കൈവിട്ട അവസ്ഥ സംജാതമാകും, നിയന്ത്രണമില്ലാത്ത മരുന്നുകളുടെ ഉപയോഗം കൊണ്ട് ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കും, കലഹ സ്വഭാവം കാണിക്കുന്നതിനാൽ മറ്റുള്ളവർ വിരോധികൾ ആകും,
ഈശ്വരാധീനം വർദ്ധിപ്പിക്കണം.
പൂരാടം: സ്വത്തും സ്വർണാഭരണങ്ങളും കൈവിട്ടു പോകാതിരിക്കാൻ പരമാവധി ശ്രമിക്കണം, പലവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടിവരും, കുടുംബാംഗങ്ങളുടെ രോഗങ്ങൾ കാരണം ആശുപത്രി വാസം വേണ്ടി വരും, നന്ദിയില്ലായ്മ കാണിക്കും, ഗുരുശാപം ഉണ്ടാകാതെ നോക്കണം, ജീവിത പങ്കാളിയുടെ കുടുംബാംഗങ്ങൾ ശത്രുതയിൽ ആകും.
ഉത്രാടം: വ്യവഹാര പരാജയം ഉണ്ടാകാം, രോഗശമനം ഉണ്ടാകും, വഞ്ചകരുമായി അടുപ്പം സൂക്ഷിച്ച് ചതിയിൽ പെടാതെ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾക്ക് ഉയർന്ന രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കും, കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും, അന്യ ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് അനുകൂലമാകും.
തിരുവോണം: കുടുംബത്തിൽ നിലനിന്നിരുന്ന കലഹങ്ങളും വഴക്കുകളും എല്ലാം മാറും, തൊഴിൽ മേഖല മെച്ചപ്പെടും, കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്ന രോഗ ദുരിതങ്ങൾക്ക് കുറവുണ്ടാകും, പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ശത്രുക്കൾ അനുകൂലികൾ ആവും.
അവിട്ടം: ഭൂസ്വത്ത് മെച്ചപ്പെട്ട ധനം എന്നിവ ലഭിക്കും, ദൈവാനുഗ്രഹം വളരെയധികം ഉണ്ടായിരിക്കും, എന്ത് സംഗതി വിചാരിച്ചാലും തടസ്സങ്ങൾ കൂടാതെ നടക്കും, ധനധാന്യ അഭിവൃദ്ധി ഉണ്ടാവും, ബുദ്ധിമുട്ടും പ്രയാസങ്ങളും മാറി നല്ല ജീവിതം നയിക്കും.
ചതയം: വിദേശത്തുനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, പല വിധത്തിലുള്ള നന്മകൾ ഉണ്ടാവും, ദീനാനുകമ്പ പ്രകടിപ്പിക്കും, തൊഴിലിൽ വർദ്ധിച്ച ഉത്സാഹവും അധികരിച്ച പ്രയത്നശീലവും പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് വിജയം കൈവരിക്കും.
പൂരുരുട്ടാതി: കാര്യവിജയം ഉണ്ടാവും, കലഹങ്ങളും മത്സരങ്ങളിലും വിജയിക്കും, ജീവിതപങ്കാളിയുടെ സഹായ സഹകരണത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും, സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങളും പ്രമോഷനും ലഭിക്കാൻ സാദ്ധ്യത.
ഉത്രട്ടാതി: തൊഴിൽ മേഖലയിൽ ഉണ്ടായിരുന്ന തടസങ്ങൾ മാറി തൊഴിൽപരമായി ഉന്നതി പ്രാപിക്കും, യാത്രാഗുണം കാണുന്നു, ഔഷധസേവ നിർത്താനാവും, മനസിന് ഉന്മേഷം നൽകുന്ന സംഗതികൾ ഉടലെടുക്കും, ഇഷ്ടജനങ്ങളുടെ സാമീപ്യം സന്തോഷം ലഭിക്കാൻ ഹേതുവാകും, സ്വന്തം വാക്കുകൾക്ക് കുടുംബത്തിൽ അംഗീകാരം ലഭിക്കും.
രേവതി: വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതായി വരും, കലാ സാംസ്‌കാരിക രംഗങ്ങളിൽ ഉള്ളവർക്ക് കൂടുതൽ അവസരങ്ങളും ധനപ്രാപ്തിയും വന്നുചേരും, സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കും, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഔന്നത്യം പുലർത്തും.