mammooty

മമ്മൂട്ടി നായകനായെത്തിയ ഭീഷ്‌മപർവം തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിൽ മമ്മൂക്കയെ ഇതുവരെ കാണാത്ത തരത്തിൽ കാണാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലെന പറയുന്നത്. വളരെ ഫ്രീയായിട്ടാണ് മമ്മൂക്ക അഭിനയിച്ചിരിക്കുന്നതെന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ലെന പറയുന്നത്.

' അമൽ നീരദിനൊപ്പം വർക്ക് ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ബിഗ്ബി യിൽ നിന്നും ഇതിലേക്ക് നോക്കിയാൽ അമലേട്ടനും മമ്മൂക്കായും ഒരുപാട് മാറിയിട്ടുണ്ട്. ഭീഷ്‌മപർവത്തിൽ മമ്മൂക്കയുടെ ആക്ടിംഗ് വേറൊരു ലെവലാണ്. വളരെ ഫ്രീയായിട്ട് ശരീരമൊക്കെ ഇളക്കിയാണ് അഭിനയിച്ചിരിക്കുന്നത്. ഞാനത് മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്.

അപ്പോ മമ്മൂക്ക പറഞ്ഞത് ഹേയ് ഞാൻ ഫ്രീയായിട്ടൊന്നും അല്ല, എനിക്ക് കാശ് തന്നിട്ടുണ്ട് എന്നാണ്. ഭീഷ്മപർവത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വലിയ ഘടകവും അത് തന്നെയാണ്. മമ്മൂക്കയ്ക്ക് അമൽനീരദിനോടുള്ള വിശ്വാസം അത്രയും വലുതാണ്. അത് ചിത്രത്തിൽ കാണാനുമുണ്ട്." ലെന പറഞ്ഞു.