
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പരമ്പാരഗത നായർ തറവാട്ടിൽ ജനിച്ചുവളർന്ന ശാന്തി കൃഷ്ണയെന്ന തനി നാടൻ പെണ്ണിന് ഇന്ത്യയിലെ മഹാനഗരങ്ങളിൽ വേരോട്ടമുള്ളൊരു ഫാഷൻ ലോകത്തെ വെള്ളിനക്ഷത്രമാകാൻ സാധിച്ചതിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥകളുണ്ട്.
2017 ൽ ആലപ്പുഴ അരൂരിലാണ് സാൻസ് ബ്യൂട്ടി ക്ലിനിക്ക് എന്ന പുതിയ ബ്രാൻഡിന് ശാന്തി കൃഷ്ണ തുടക്കം കുറിക്കുന്നത്. തുടക്കം വൻവിജയമായതോടെ നാല് വർഷത്തിനുള്ളിൽ സാൻസിന്റെ പുതിയ ശാഖ എറണാകുളം പട്ടണത്തിലുമെത്തിച്ചു. അതോടൊപ്പം കൊച്ചിയിലൊരു കോസ്മെറ്റിക് അക്കാഡമിയും തുടങ്ങി. ഏറ്റവും കുറഞ്ഞ ചെലവിൽ സൗന്ദര്യശാസ്ത്രത്തിൽ മികച്ച വിദ്യാഭ്യാസം നേടി സംരംഭകരാകാൻ സാൻസ് കോസ്മെറ്റിക്ക് അക്കാഡമി അവസരമൊരുക്കും. ഇതിന്റെ വിജയത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് എറണാകുളം കാക്കനാട്ട് മൂന്നാമത്തെ ശാഖയും രണ്ടാമത്തെ അക്കാഡമിയും അടുത്തിടെ പ്രവർത്തനം ആരംഭിച്ചു. സ്കിൻകെയർ ബേസിക്, അഡ്വാൻസ്ഡ്, ഹെയർ ബേസിക് ആൻഡ് അഡ്വാൻസ്ഡ്, മേക്കപ്പ് ബേസിക്, സ്കിൻ എയ്സ്തെറ്റിക്ക് തുടങ്ങി സൗന്ദര്യ സംരക്ഷണമേഖലയിൽ കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞുള്ള പുതിയ കോഴ്സുകളും സിലബസുകളുമാണ് സാൻസ് അക്കാഡമിയുടെ സവിശേഷത. പ്രായ - ലിംഗഭേദമെന്യേ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കോഴ്സിൽ പങ്കെടുക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക്100 ശതമാനം തൊഴിൽ സാദ്ധ്യതയും ഉറപ്പുനൽകുന്നുണ്ട്.
മുൻ പ്രവാസിയും സംരംഭകനുമായ പിതാവ് പി.കെ. ഉണ്ണികൃഷ്ണന്റെ സമാനതകളില്ലാത്ത പിന്തുണയും പ്രോത്സാഹനവുമാണ് ശാന്തിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അഭിരുചിയനുസരിച്ച് കോഴ്സുകൾ പഠിക്കുവാനും ഇഷ്ടമുള്ള ബിസിനസിലേക്ക് തിരിയാനും പിതാവിന്റെ പ്രോത്സാഹനമുണ്ടായിരുന്നു. പിന്നീട് വിവാഹശേഷം ഭർത്താവും അദ്ദേഹത്തിന്റെ പിതാവും എല്ലാവിധ പിന്തുണയും നല്കി പ്രോത്സാഹിപ്പിച്ചു. ആലപ്പുഴ കെ.വി.എം. കോളേജിൽ നിന്ന് സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബിരുദധമെടുത്തശേഷം തിരുവല്ലയിൽ അദ്ധ്യാപികയായി. അദ്ധ്യാപനത്തിന് പുറമെ സ്വയം തിരിച്ചറിഞ്ഞ വലിയ കഴിവ് പാചകമായിരുന്നു. എന്നാലും മനസിന്റെ ഉള്ളിൽ ഏതോ കോണിൽ ഉറങ്ങിക്കിടന്ന ഫാഷൻ ഡിസൈനർ ശാന്തി കൃഷ്ണയോട് എന്തൊക്കെയൊ മന്ത്രിക്കുന്നുണ്ടായിരുന്നു. വർത്തമാനകാലഘട്ടത്തിൽ സൗന്ദര്യസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ധ്യാപികയുടെ മനസ് അങ്ങോട്ടോടി. പിന്നീട് സൗന്ദര്യ ശാസ്ത്രശാഖയിൽ വിവിധ കോഴ്സുകൾ പഠിച്ചു.
50 ലക്ഷത്തോളം രൂപ മുതൽമുടക്കി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ബിസിനസ് രംഗത്തെ നവാഗത എന്ന നിലയിൽ അരക്കോടി രൂപയുടെ നിക്ഷേപം അതിസാഹസികമായിരുന്നുവെന്ന് പലരും പറഞ്ഞെങ്കിലും നിശ്ചയദാർഢ്യത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ ശാന്തിക്ക് സാധിക്കുമായിരുന്നില്ല. കൈവശമുള്ളതും വായ്പ എടുത്തതും ബിസിനസിൽ മൂലധനമായി നിക്ഷേപിച്ചപ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. എങ്കിലും മുന്നോട്ടുവച്ചകാൽ പിന്നോട്ടെടുക്കാൻ തയ്യാറായില്ല.
നമ്മുടെ ചുറ്റുപാടും കാണുന്ന യാഥാർത്ഥ്യങ്ങളെ സംരംഭകരുടെ മനസോടെ നോക്കിക്കാണാൻ ശ്രമിച്ചാൽ അതിലും ഒരവസരമുണ്ടാകുമെന്നാണ് ശാന്തികൃഷ്ണയുടെ അനുഭവപാഠം. സൗന്ദര്യബോധം ഉള്ളിലുള്ള സ്ത്രീ ഭർത്താവിൽ നിന്ന് കേൾക്കുന്ന പ്രധാന പരാതി, ഒരുങ്ങാൻ ഒരുപാട് സമയം എടുക്കുന്നുവെന്നാണ്. പെണ്ണിന് എത്ര ഒരുങ്ങിയാലും സംതൃപ്തിയും ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് പലതവണ കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്താതെ പുറത്തിറങ്ങില്ല. ഇവിടെയാണ് ശാന്തി കൃഷ്ണയുടെ സംരംഭകചിന്തയെ മുന്നോട്ടുനയിച്ചത്. ഒരിക്കൽ ചെയ്യുന്ന മേക്കപ്പ് ഒരുപാട് കാലം നിലനിറുത്താനാകുമെങ്കിൽ ആരും ഒരുകൈ നോക്കാൻ തയ്യാറാകും. സാൻസ് മുന്നോട്ടുവച്ച ആശയവും അതുതന്നെയായിരുന്ന 'Wake up with no make up'. ഉറക്കമുണരുമ്പോഴും അപ്പോൾ മേക്കപ്പ് ചെയ്തപോലുള്ള സൗന്ദര്യം.
സ്വന്തം ക്ലിനിക്കുകളും ഇൻസ്റ്റിറ്റ്യൂട്ടും നോക്കിനടത്തുന്നതിനൊപ്പം ശാന്തി കൃഷ്ണ  എറണാകുളത്തും ബംഗളുരൂവിലുമുള്ള രണ്ട് ബ്യൂട്ടി കെയർ ക്ലീനിക്കുകളിൽ കൺസൽട്ടന്റായും പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപകയിൽ നിന്ന് സംരഭകയിലെത്തിയപ്പോൾ തനിക്ക് നേടാനായത് സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയുമാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. പാചകകലയിലെ പ്രാവീണ്യം കൈമുതലാക്കി ഒരു ലോകസഞ്ചാരത്തിനും ഈ യുവ സംരംഭകയ്ക്ക് പദ്ധതിയുണ്ട്. കുടുംബാംഗങ്ങൾക്ക് പുറമെ അടുത്ത സുഹൃത്ത് അപ്പു , ഡോ.ഷിബു മുഹമ്മദ്, ഷാലി, നവിൻ ഫിലിപ്പ് തുടങ്ങിയ സഹപ്രവർത്തകരും നിരവധി അഭ്യുദയാകാംഷികളും സംരംഭക എന്നനിലയിൽ നൽകുന്ന പിന്തുണയും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. 
സാൻസ് എക്സ്ക്ലൂസീവ്  
ഇനി മേക്കപ്പ് ചെയ്യാൻ ആരും വിലപ്പെട്ട സമയം പാഴാക്കേണ്ട. സാൻസ് ക്ലിനിക്കിൽ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരിക്കൽ ചെയ്യുന്ന മേക്കപ്പ് ദീർഘകാലത്തേക്ക് ചർമ്മകാന്തി നിലനിർത്തും. ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴും അപ്പോൾ മേക്കപ്പ് ചെയ്തതുപോലെ തോന്നിക്കുമെന്നതാണ് പ്രത്യേകത. പുകവലിശീലം കാരണം കറുത്തുപോയ പുരുഷന്മാരുടെ ചുണ്ടുകൾ ശരീരത്തിന്റെ കാന്തിക്കനുസരിച്ച് നിറമുള്ളതാക്കാം. പുരികം ഇല്ലാത്തവർക്ക് പെർമെനന്റ് പുരികം, കഷണ്ടിതലയിൽ മുടി, സ്ത്രീകളുടെ മുടികൊഴിച്ചിലിന് പരിഹാരമായി ഹെയർ എക്സ്റ്റൻഷൻ, ഫൗണ്ടേഷൻ ഇല്ലാതെ ദീർഘകാലം നിലനിൽക്കുന്ന മുഖകാന്തി എന്നിവയാണ് സാൻസ് ബ്യൂട്ടി ക്ലിനിക്കിന്റെ സവിശേഷതകൾ.
sansbeautyclinic.com
7356560911, 9562000433