shooting

കെയ്റോ: അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ഐ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ഈജിപ്തിലെ കെയ്റോയിൽ നടത്തിയ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായി. ഏഴ് മെഡലുകൾ നേടിയാണ് ഇന്ത്യ ഒന്നാമൻമാരായത്. ആറ് മെഡലുകൾ നേടിയ നോർവേ റണ്ണറപ്പായി. ഫ്രാൻസാണ് മൂന്നാമത്. 4 സ്വർണവും 2 വെള്ളിയും 1 വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.

ലോകകപ്പിന്റെ അവസാന ദിനമായ ഇന്നലെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ ഇന്ത്യയുടെ അനിഷ് ഭൻവാല -റിഥം സംഗ്‌വാൻ സഖ്യം സ്വർണം നേടി. ഫൈനലിൽ തായ്‌ലൻഡിനെ 17-7ന് കീഴടക്കിയാണ് ഇന്ത്യൻ സംഖം സ്വർണം സ്വന്തമാക്കിയത്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷ ടീമിനത്തിൽ ഇന്ത്യയുടെ അനീഷ്,​ ഗുർപ്രീരത് സിംഗ്,​ ഭവേഷ് ഷെഖാവത്ത് എന്നിവരുൾപ്പെട്ട ടീം വെള്ളിയും ഇന്നലെ നേടി.

രണ്ട് സ്വർണവും ഒരു വെള്ളിയും സ്വന്തമക്കിയ ഇഷ സിംഗാണ് ടൂര്‍ണമെന്റില്‍ ഏറ്രവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം.

19 കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്ക് വേണ്ടി ടൂര്‍ണമെന്റില്‍ ആദ്യ സ്വര്‍ണം നേടിയത്.