
കോട്ടയം: ബസ് യാത്രക്കാരിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ ഗുണ്ടാനേതാവ് പിടിയിൽ. കുപ്രസിദ്ധ ഗുണ്ട സൂര്യൻ എന്ന ശരത് രാജാണ് പിടിയിലായത്. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപത്തുവച്ചാണ് സൂര്യൻ യാത്രക്കാരിയെ ശല്യം ചെയ്‌തത്. കോട്ടയത്ത് 19കാരനായ ഷാനെ ഗുണ്ടയായ ജോമോൻ ജോസ് കൊല്ലപ്പെടുത്തിയത് ഇതേ ഗുണ്ടാനേതാവിന്റെ സംഘാംഗമാണ് എന്ന് കരുതിയാണ്.
തട്ടിക്കൊണ്ടുപോയ ശേഷം ഷാനെ നഗ്നനാക്കി മർദ്ദിച്ച് കൊന്ന ജോമോൻ അന്ന് മൃതദേഹം കോട്ടയത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത് വലിയ വിവാദമായിരുന്നു. സൂര്യനൊപ്പമുണ്ടായിരുന്ന അനക്‌സ് ഷിബു എന്നയാളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.