veena-george

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ മന്ത്രി നടിയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയ‌ർന്നു വരുന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമ‌ർശനം ഉയ‌ർത്തി. സമൂഹമാദ്ധ്യമത്തിൽ നടി പങ്കുവച്ച ഒരു പോസ്റ്റിലെ കമന്റ് 'പോയി ചത്തുകൂടെ' എന്നായിരുന്നെന്നും ഇത്തരം കമന്റുകൾ ഇടുന്നവരുടെ മാനസികാവസ്ഥ എന്താണ് കാണിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

തനിക്ക് നേരിടേണ്ടിവന്ന അവസ്ഥയെകുറിച്ച് നടി തുറന്നു പറഞ്ഞത് കേട്ടപ്പോൾ വളരെയേറെ വേദനിച്ചെന്നും മനോഭാവം ഒരുതരത്തിലും മാറാത്ത നിരവധിപേർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.