tottanham

ലണ്ടൺ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പർ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് എവർട്ടണെ തരിപ്പണമാക്കി. ഹാരി കേൻ ഇരട്ടഗോൾ നേടിയ മത്സരത്തിൽ സൺ ഹ്യൂഗ് മിൻ, സെർജിയോ റെഗ്യൂയിലോൻ എന്നിവ

രും ട്ടോടനത്തിനായി ലക്ഷ്യം കണ്ടു. എവർട്ടണിന്റെ മൈക്കേൽ കെയ്‌നിന്റെ വകയായി ലഭിച്ച സെൽഫ് ഗോളിലൂടെയാണ് 14-ാം മിനിട്ടിൽ ടോട്ടനം ലീഡെടുത്തത്. കടുത്ത തോൽവി വഴങ്ങിയ ലാംപാർഡ് പരിശീലിപ്പിക്കുന്ന എവ‌ർട്ടൺ തരംതാഴ്ത്തൽ സോണിന്റെ വക്കിലാണ്.